നട്ടെല്ലുറപ്പുള്ള വാർത്തകളുമായി അച്ചടി മാധ്യമത്തിൽ പുതിയ ചരിത്രമെഴുതിയ ‘മംഗള’പത്രത്തിന്റെ ആഭിമുഖ്യത്തിൽ, മലയാളം ടെലിവിഷനിൽ പുതിയ ദൃശ്യ സംസ്‌കാരം ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്താനൊരുങ്ങി, മംഗളം ടെലിവിഷൻ. അതിജീവനത്തിനായി കടുത്ത മത്സരം നടക്കുന്ന ടെലിവിഷൻ മേഖലയിൽ എല്ലാ രംഗത്തും പരീക്ഷണം നടപ്പാക്കുകയാണ് മംഗളം മാനേജ്‌മെന്റ്. അങ്ങനെ ദൃശ്യമാധ്യമലോകത്തു കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങുകയാണ് മംഗളം ടെലിവിഷൻ. എതിരാളികളേക്കാൾ കേമൻ തങ്ങളാണെന്ന് വാർത്തയുടെ പൊലിമയിലൂടെ സൃഷ്ടിക്കുന്ന ഒട്ടനവധി ചാനലുകളുള്ള കേരളത്തിൽ, വാർത്തകളുടെ സത്യസന്ധത മറച്ചുവെക്കാതെ, ജനപക്ഷത്തുനിന്ന് സജീവമായ ചെറുത്തുനിൽപ്പുകളിൽ പങ്കാളിയാകാനൊരുങ്ങുകയാണ് മംഗളം ടെലിവിഷൻ.

ഒരു ഗൗരവമായ വാര്‍ത്തയെ എങ്ങനെ പൈങ്കിളിവല്‍ക്കരിച്ച് മുനയൊടിക്കാം, അങ്ങനെ പക്വത ഇല്ലാതെ വാർത്തകൾ കൈകാര്യം ചെയ്യുന്നവരാണ് ടിവി മാധ്യമപ്രവർത്തകർ എന്നത് വലിയ വിമർശനമാണ്. കൂടുതലും ടിവി ചാനൽസ്, പ്രസ്സ് ക്ലബ് ജേർണലിസം കഴിഞ്ഞു ഇറങ്ങുന്നവരെ റിപ്പോർട്ടർ മാരാക്കുകയാണ് പതിവ്. പത്ര സ്ഥാപനങ്ങൾ ആയ മാതൃഭൂമി, മനോരമ എന്നിവയും വ്യത്യസ്തമല്ല.

 മംഗളം ടിവി ചാനലിന്റെ ലോഗോപ്രദർശനത്തിൽ നിന്ന്.

മംഗളം ടിവി ചാനലിന്റെ ലോഗോപ്രദർശനത്തിൽ നിന്ന്.

പത്രത്തിൽ ദീർഘനാൾ പാരമ്പര്യം ഉള്ള വളരെ മുതിർന്ന മാധ്യമ പ്രവർത്തകരെ തന്നെ പുതിയ ചാനലിലും ഉപയോഗിക്കുകയാണ് മംഗളം മാനേജ്‌മെന്റ് തീരുമാനം. അതുവഴി നിലവിൽ വാർത്ത ചാനലുകളിലെ റിപ്പോർട്ടർമാർ നേരിടുന്ന പക്വത ഇല്ലാത്ത വാർത്താ സമീപനം എന്ന വിമർശനം ഒഴിവാക്കി വളരെ മെച്ചപ്പെട്ട വർത്താസംസ്‌കാരം മലയാളികൾക്ക് നൽകാൻ സാധിക്കുമെന്ന് മംഗളം മാനേജ്‌മെന്റ് കണക്ക്കൂട്ടുന്നു.

മംഗളം ടിവി ചാനലിന്റെ ലോഗോ
മംഗളം ടിവി ചാനലിന്റെ ലോഗോ

എല്ലാ ജില്ലകളിലും പത്ര ബ്യൂറോ തന്നെ ചാനൽ ബ്യൂറോ ആയി പ്രവർത്തിക്കും. റിപോർട്ടർ മാരും, പിന്നെ 100 കണക്കിനു പത്രത്തിന്റെ സ്റ്റ്രിങെർസും ചാനലിനായി പ്രവർത്തിക്കും. പതിറ്റാണ്ടുകളുടെ മാധ്യമ പാരമ്പര്യം ഉള്ള ഈ ജേർണലിസ്റ്റുകൾ മികച്ച വാർത്ത സംസ്‌കാരം ആകും മലയാളിക്ക് നൽകുക എന്ന് മംഗളം മാനേജ്‌മെന്റ് കണക്ക്കൂട്ടുന്നു.

അതേസമയം ന്യൂസ് ഡെസ്‌ക്ക് കൈകാര്യം ചെയ്യാൻ എക്‌സ്പീരിയൻസ് ആയിട്ടുള്ള മുതിർന്ന മാധ്യമപ്രവർത്തകരെ ചാനലിൽ എത്തിക്കും. മലയാളിയുടെ ആസ്വാദനത്തിന് പുതിയമാനങ്ങൾ നൽകാൻ, അവതാരകരായി വിവിധ ന്യൂസ് ചാനലുകളിൽ പ്രാഗത്ഭ്യം തെളിയിച്ച യുവ മാധ്യമ പ്രവർത്തകരെ എത്തിക്കും.

മംഗളം ഗ്രൂപ്പ് സിഇഒ ആർ അജിത് കുമാറും, മംഗളം ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ എംബി സന്തോഷുമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

abhilaash
അഭിലാഷ് മോഹൻ

അവതാരകരായി ടിവി വാർത്തമേഖലയിൽ ശ്രദ്ധിക്കപ്പെട്ട മുഖങ്ങളായ അഭിലാഷ് മോഹനും, എസ് വി പ്രദീപും എത്തുമെന്നു സൂചന. കൈരളിയുടെ വാർത്താ ചാനൽ ആയ പീപ്പിൾ ടിവിയിലൂടെ ശ്രദ്ധിക്കപ്പെട്ട്, ഇന്ത്യാ വിഷൻ ചാനലിൽ എത്തി നിലവിൽ റിപോർട്ടർ ടിവിയിലൂടെ മലയാള വാർത്ത സ്‌നേഹികളുടെ മുന്നിൽ ഉള്ളതാണ് അഭിലാഷ് മോഹൻ.

sv pradeep
എസ് വി പ്രദീപ്.

ദൂരദർശൻ, ജെയ്ഹിന്ദ്, മനോരമ, മീഡിയ വൺ, പീപ്പിൾ ടിവി, ന്യൂസ് 18 കേരളം എന്നീ വാർത്ത ചാനലുകളിലൂടെ മലയാളികൾക്ക് പരിചിതമാണ് എസ് വി പ്രദീപ്. കൂടാതെ ഇവർക്കൊപ്പം കഴിവുള്ള ഒരുകൂട്ടം പുതിയ അവതാരകരെ വളർത്തി എടുക്കുന്നതിലൂടെ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുമ്മെന്നും മംഗളം മാനേജ്‌മെന്റ് കണക്കുക്കൂട്ടുന്നു. നിലവിൽ പരീക്ഷണ സപ്രേക്ഷണം ആരംഭിച്ച ചാനൽ 2017 ജനുവരിയോടെ പൂർണതോതിൽ സംപേക്ഷണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പബ്ലിഷിങ്ങ് രംഗത്തും, വിദ്യാഭ്യാസ രംഗത്തും ആതുര ശുശ്രൂഷ  രംഗത്തും ശ്രദ്ധേയമാണ് മംഗളം ഗ്രൂപ്പ്.

Loading...