പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്. രഞ്ജീത്ത് കമല ശങ്കറും സാലില്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചുതുര്‍മുഖം എന്ന ചിത്രത്തിൻറെ ചിത്രീകരണ വേളയിൽ മഞ്ജു കാല്‍ വഴുതി വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്മാരില്‍ ഒരാളായ സാലില്‍ പറഞ്ഞത് ഇങ്ങനെയാണ് :-

ഞങ്ങള്‍ ഡ്യൂപ്പിനെ വച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇതിന് മുന്‍പ് താന്‍ ഇതുപോലൊരു ആക്ഷന്‍ രംഗം ചെയ്തില്ല എന്ന് പറഞ്ഞ് ഡ്യൂപ്പിനെ മാറ്റിയത് മഞ്ജു തന്നെയാണ്. കഴിഞ്ഞ രണ്ട് ദിവസം വളരെ ഭംഗിയായി ആക്ഷന്‍ രംഗങ്ങള്‍ മഞ്ജു ചെയ്യുകയും ചെയ്തു.

മൂന്നാമത്തെ ദിവസം രാത്രിയാണ് സംഭവം. കയറില്‍ കെട്ടിയാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. തറയിലേക്ക് ചാടി ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. അതിന് ശേഷം ഷൂട്ടിങ് തടസ്സപ്പെടുത്താതെ രണ്ട് മൂന്ന് സീനുകള്‍ ചിത്രീകരിച്ച ശേഷമാണ് മഞ്ജു വൈദ്യപരിശോധനയ്ക്ക് തയ്യാറായത്. പരിക്കിനെ കുറിച്ച് പിന്നീട് മഞ്ജു ഫോണ്‍ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. കാലിനും കാല്‍ മുട്ടിനും ചെറിയ പരിക്കുകളുണ്ട്. വേദന മാറാന്‍ രണ്ട് ദിവസം ഞാന്‍ കാത്തു നിന്നു. മാറ്റമുണ്ടായില്ല.

കുറച്ച് ദിവസത്തേക്ക് ഭാരിച്ച ശരീര വ്യായാമം വേണ്ട എന്നാണ് ഡോക്ടറുടെ നിര്‍ദ്ദശം – എന്നാണ് മഞ്ജുവിന്റെ സന്ദേശം. പരിക്ക് സാരമുള്ളതല്ലെങ്കിലും വരുന്ന സൂര്യ ഫെസ്റ്റില്‍ മഞ്ജുവിന് നൃത്തം ചെയ്യാന്‍ പറ്റില്ലേ എന്നാണ് ഞങ്ങളുടെ സങ്കടം. ജനുവരി 12 നാണ് സൂര്യ ഫെസ്റ്റ്. അതിന്റെ റിഹേഴ്‌സല്‍ നടത്താനൊന്നും മഞ്ജുവിന് സാധിക്കില്ല

Loading...