തന്‍റെ പുതിയ തമിഴ് സിനിമയെക്കുറിച്ച് പറയുന്നതിനിടെ അവതരാകന്‍റെ ഒരു ചോദ്യത്തിനു മഞ്ജു വാര്യർ നൽകിയ മറുപടി വൈറൽ.മോഹൻലാലിനെക്കുറിച്ച് മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിക്കാനായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാൽ അദ്ദേഹത്തെ മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നായിരുന്നു മഞ്ജുവിന്‍റെ മറുപടി. അദ്ദേഹത്തിന് ഒപ്പം എട്ട് സിനിമകൾ ചെയ്തിട്ടുണ്ട്.

പ്രത്യേകതയുള്ള എനർജിയും ചാമുമൊക്കെയാണ് അദ്ദേഹം ഉള്ളപ്പോൾ ലഭിക്കുക. വളരെ സാധാരണക്കാരനായി സൂപ്പർ സ്റ്റാറിന്‍റെ തലക്കനമില്ലാതെയാണ് എല്ലാവരോടും ഇടപഴകാറ്. ഒടിയന് ശേഷം മരക്കാറിലൂടെ ഇരുവരും തിരിച്ചുവരുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Loading...