കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിനു കളം ഒരുങ്ങിയ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രയായി നടി മഞ്ജു വാര്യരെ പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജുവുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി സൂചന. നീണ്ട ഇടവേളക്കുശേഷം വീണ്ടും സിനിമയില്‍ സജീവമായ മഞ്ജു അനുകൂലിച്ചും പ്രതികൂലിച്ചും മറുപടി പറഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.

പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന മഞ്ജുവിന്റെ പ്രതിഛായയാണ് സി.പി.എമ്മിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ കാരണം. ഈയിടെ ഒാഖി ദുരന്തബാധിത പ്രദേശങ്ങളിലും മഞ്ജു ആശ്വാസവുമായി എത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ സംഭവം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. സിറ്റിംഗ് സീറ്റായ ചെങ്ങന്നൂര്‍ എന്തുവിലകൊടുത്തും നിലനിര്‍ത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് മറ്റാരെക്കാളും ആവശ്യമാണ്.

സര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂരില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുക ശ്രമകരമാണ്.അതുകൊണ്ടുതന്നെ മഞ്ജുവിന്റെ പൊതുസ്വീകാര്യത വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് സി.പി.എം കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്നതാണ് മഞ്ജുവിനെ പരിഗണിക്കാന്‍ ഇടയാക്കിയത്. സിനിമാതാരങ്ങളായ മുകേഷും ഇന്നസെന്റുമൊക്കെ ഇടതുപക്ഷ സ്വതന്ത്ര ലേബലില്‍ വിജയിച്ചു കയറിയ ചരിത്രവും ഈ ആലോചനയ്ക്ക് പിന്നിലുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പര്യമില്ലെന്നാണ് മഞ്ജുവിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. മാത്രവുമല്ല കേരളത്തിനു പുറത്തേക്ക് സ്ഥിരതാമസത്തിന് മഞ്ജു ആലോചിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അതേസമയം വി.എസ് പക്ഷത്തെ പ്രമുഖ സി.എസ് സുജാതയെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ വി.എസ് പക്ഷമെന്ന പ്രതിഛായുള്ള സുജാതയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നാണ് സൂചന. മഞ്ജുവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ യു.ഡി.എഫും ബി.ജെ.പിയും വനിതകള്‍ക്കാകും പ്രഥമ പരിഗണന നല്‍കുക. അങ്ങനെയെങ്കില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. അടുത്തിടെ മണ്ഡലത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ശോഭന സജീവമാണ്. ബി.ജെ.പി ശോഭാ സുരേന്ദ്രനെയാണ പരിഗണിക്കുക

Loading...