ഏറെ വർഷങ്ങൾക്ക് ശേഷമാണ് മഞ്ജുവാര്യർ സിനിമാരംഗത്തേക്ക് തിരിച്ച് വന്നത് .എന്നാൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നൽകികൊണ്ട് താരത്തെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ വരവേറ്റത്. ഇപ്പോഴിതാ മഞ്ജു ധനുഷിൻറെ നായികയായി വെട്രിമാരൻ ചിത്രം അസുരനിലൂടെ തമിഴിലേക്കും ചുവടുവച്ചിരിക്കുകയാണ് . സിനിമ ഡബ്ബ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.

‘തമിഴിൽ ഡബ്ബ് ചെയ്യാന്‍ കഴിയില്ലെന്ന് കരുതി ഇരുന്നപ്പോൾ ശ്രമിച്ചുനോക്കൂ എന്ന് വെട്രിമാരന്‍ സാര്‍ പറയുകയായിരുന്നു . ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും മഞ്ജു തന്നെയാണ് ഡബ്ബ് ചെയ്തിരുന്നത്.അതിനാൽ തന്നെ ഈ കഥാപാത്രത്തിനും തനിക്ക് ശബ്ദം കൊടുക്കണമെന്നായിരുന്നു നടിയുടെ ആഗ്രഹവും . എന്നാൽ ആറുദിവസം കൊണ്ട് ഡബ്ബിങ് പൂര്‍ത്തിയാക്കാൻ കഴിഞ്ഞെന്നു താരം വ്യക്തമാക്കി . തിരുനെല്‍വേലി ഭാഷയും അവിടത്തെ പ്രയോഗങ്ങളും കൃത്യമായി അറിയുന്ന സുരേഷ്‌കണ്ണന്‍സാറിന്റെ സഹായം വളരെ വലുതായിരുന്നു. ഞാന്‍ തെറ്റുകള്‍ വരുത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയ്ക്ക് മുന്നില്‍ കൈകൂപ്പുന്നു’-മഞ്ജു പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത് .

Loading...