മറയൂര്‍: ബാബുനഗര്‍ സ്വദേശി മാരിയപ്പനെ പ്രതി മിഥുന്‍ അക്രമിച്ചത് അല്പംപോലും മനുഷ്യത്വമില്ലാതെ. മകൾക്ക് പോലും ആദ്യം ആ കുത്തിക്കീറിയ മൃതദേഹം തൻറെ അച്ഛൻറേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . ഒടുവിൽ മൃതദേഹത്തിലുള്ള പൂണൂൽ പട്ടം കോളനി സ്വദേശിയും സി.പി.എം. പ്രാദേശിക നേതാവുമായ മനോജ് കുരിക്കൂറിൻറെ ശ്രദ്ധയിൽ പെട്ടതോടെയാണ് ആളെ തിരിച്ചറിഞ്ഞത് .

ചാക്കില്‍ ചോര കിനിയുന്ന മൃതദേഹം കണ്ടെന്നറിഞ്ഞത് ആദ്യം മറയൂരുകാര്‍ വിശ്വസിച്ചില്ല. സംഭവം അറിയാന്‍ എത്തിയവര്‍ ക്രൂരതയുടെ വ്യാപ്തികണ്ട് അമ്പരന്നുപോയി. മകളും പഞ്ചായത്തംഗവുമായ ഉഷ തമ്പിദുരൈയും മൃതദേഹം വന്നു കണ്ടിരുന്നു. അവര്‍ക്കും കുത്തിക്കീറിയ മുഖത്തോടെ കിടക്കുന്നത് സ്വന്തം അച്ഛനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ജനപ്രതിനിധികളും നാട്ടുകാരും തിരിച്ചറിയാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. അപ്പോഴാണ് പട്ടം കോളനി സ്വദേശിയും സി.പി.എം. പ്രാദേശിക നേതാവുമായ മനോജ് കുരിക്കൂറ് മൃതദേഹത്തിലുള്ള പൂണൂല് കണ്ടത്. ജ്യോതിഷനായ മാരിയപ്പന്‍ പൂണൂല്‍ ധരിക്കുന്നത് അറിയാമായിരുന്ന മനോജ് സംശയം പ്രകടിപ്പിച്ചു.

തുടര്‍ന്ന് പോലീസും മനോജും പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മാരിയപ്പനെ കാണാതായ വിവരം മനസ്സിലാക്കി. തുടര്‍ന്നാണ് മൃതദേഹം മാരിയപ്പന്റേതാണെന്ന് മനസ്സിലായത്. അച്ഛന്‍ അന്‍പഴകന്റെ വീട്ടില്‍ ഞായറാഴ്ച വൈകീട്ടെത്തിയെന്ന് മകള്‍ ഉഷയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികളായ അന്‍പഴകനിലേക്കും മിഥുനിലേക്കും അന്വേഷണം നീങ്ങിയത്.

Loading...