മകയിരം, തിരുവാതിര, പുണർതം, ചിത്തിര (അര), ചോതി, വിശാഖം എന്നീ നക്ഷത്രക്കാർക്ക് മാർച്ച് മാസം ഗുണ ദോഷ സമ്മിശ്രമാണ്. ഈ ജാതകക്കാർക്ക് കയ്‌പേറിയ അനുഭവങ്ങൾ വന്നുചേരാനിടയുണ്ട്. എന്നാൽ ഈശ്വരവിശ്വാസം കൂടെയുണ്ടെങ്കിൽ ആപത്തുകൾ ഒഴിഞ്ഞു പോകാവുന്നതേയുള്ളൂ.

മേടക്കൂറ്– അശ്വതി, ഭരണി, കാർത്തിക(കാൽ) എന്നീ നക്ഷത്രങ്ങളാണ് മേടക്കൂറിൽ പെട്ടവ. ദീർഘദൂര തീർത്ഥാടന യാത്രകൾ, പുതിയ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരം, അത്മീയകാര്യങ്ങളിൽ താൽപര്യം, വളരെ കാലമായി നടക്കുന്ന കേസുകളിൽ പലതിലും അനുകൂലമായ വിധി വരുവാനുള്ള സാഹചര്യം തുടങ്ങി മേടക്കൂറുകാർക്ക് അനുകൂലമായ മാസം തന്നെയാണ് മാർച്ച്.

ഇടവക്കൂറ്– കാർത്തിക (മുക്കാൽ), രോഹിണി, മകയിരം എന്നീ നാളുകാരാണ് ഇടവക്കൂറിൽ വരുന്നത്. ഈ നാളുകാർക്ക് പൊതുവെ സ്ഥിതി ശുഭകരമാണെങ്കിലും ഇടയ്‌ക്ക് ചില ജലജന്യരോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. ഈ നാളുകാർ അനാവശ്യ യാത്രകൾ ഒഴിവാക്കണം. പുതിയ തൊഴിൽ ലഭിക്കും, വിവാഹം നടക്കും. മുടങ്ങി കിടന്ന ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കും.

മിഥുനക്കൂറ്– മകയിരം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാരാണ് മിഥുനക്കൂറുകാർ. വാഹന അപകടങ്ങൾ ഉണ്ടാകാനുള്ള സാഹചര്യമുണ്ട്. അഗ്നിഭയം, സാമ്പത്തിക കഷ്‌ട നഷ്‌ടങ്ങൾ എന്നില ഉണ്ടാകാനിടയുണ്ട്. അവസരോചിതമായ പെരുമാറ്റം കൊണ്ട് ഇവയൊക്കെ മാറിഅകലാനും വഴിയുണ്ട്. ഭാര്യാ ഗുണം, മുടങ്ങി കിടന്ന ഗൃഹനിർമ്മാണം പൂർത്തീകരണം എന്നിവയ്‌ക്ക് വഴിയൊരുങ്ങും.

കർക്കടകക്കൂറ്- പുണർതം (കാൽ), പൂയം, ആയില്യം എന്നീ നാളുകാർക്ക് സന്തോഷപ്രദമായ അവസരങ്ങൾക്ക് വഴി തുറക്കും. എന്നാൽ ഈ നാളുകാർ അൽപം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഭക്ഷണകാര്യങ്ങളിലൊക്കെ ജാഗ്രത പുലർത്തുക. ഈ മാസം അവസാനത്തോടു കൂടി ഗുണപരമായ തൊഴിൽ അവസരങ്ങൾ വന്നു ചേരും. ഈ നാളുകാർ മുരുകന് ത്രിമധുരം നിവേദ്യം അർപ്പിക്കുന്നത് ഗുണകരമായിത്തീരും.

ചിങ്ങക്കൂറ്– മകം, പൂരം, ഉത്രം (കാൽ) എന്നീ നക്ഷത്രങ്ങളാണ് ചിങ്ങക്കൂറിൽ വരുന്നത്. ഇവർക്ക് ധാരാളം യാത്ര ചെയ്യുന്നതിനുള്ള അവസരം വന്നുചേരും. സാമ്പത്തിക ലാഭവും ഇവർക്ക് അനുഭവിക്കാൻ കഴിയും. വസ്തു, വാഹനങ്ങൾ എന്നിവയും വാങ്ങാൻ കഴിയും. ദാമ്പത്യത്തിൽ ചില അസ്വാരസ്യങ്ങൾ നേരിടാം. ശിവന് ധാര ചെയ്യുന്നത് ദോഷങ്ങൾ മാറാൻ സഹായിക്കും.

കന്നിക്കൂറ്– ഉത്രം (മുക്കാൽ), അത്തം, ചിത്തിര (അര). മാർച്ച് മാസം ഈ നാളുകാർക്ക് വളരെ അനുകൂല സമയമാണ്. സാമ്പത്തിക രംഗം തൃപ്‌തികരമായിരിക്കും. തൊഴിൽ രംഗത്ത് ഉയർച്ച, വിവാഹം എന്നിവ നടക്കും.

തുലാക്കൂറ്- ചിത്തിര (അര), ചോതി, വിശാഖം. വ്യാധികൾ അലട്ടാനുള്ള സാഹചര്യമുണ്ട്. മുടങ്ങിപ്പോയ വിവാഹബന്ധങ്ങൾ വീണ്ടും വരാനുള്ള സാഹചര്യം ഒരുങ്ങും. മഹാവിഷ്‌ണു ഭജനം മുടങ്ങാതെ അനുഷ്‌ഠിക്കുന്നത് ഗുണം നൽകും.

വൃശ്‌ചികക്കൂറ്– വിശാഖം (കാൽ), അനിഴം, തൃക്കേട്ട. ഇവർക്ക് കാലം അത്ര അനുകൂലമല്ല. അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതാണ്. ഹനുമാന് അവിൽ നിവേദ്യം, നെയ് വിളക്ക്, വെണ്ണചാർത്ത് എന്നിവ സമർപ്പിക്കുക.

ധനുക്കൂറ്– മൂലം, പൂരാടം, ഉത്രാടം (കാൽ). ഇവർക്ക് അനുകൂല ഫലങ്ങൾ വളരെയധികം കാണുന്ന കാലഘട്ടമാണിത്. നല്ല സുഹൃത് ബന്ധങ്ങൾ ഉണ്ടാകാം. സാമ്പത്തിക സഹായങ്ങൾ പല മേഖലകളിൽ നിന്ന് പ്രാപ്‌തമാകും. തൊഴിൽ രംഗത്ത് ഉയച്ചയുമുണ്ടാകും.

മകരക്കൂറ്– ഉത്രാടം (മുക്കാൽ), തിരുവോണം, അവിട്ടം. ചില ദുഖാനുഭവങ്ങൾ ഉണ്ടായി എന്നുവരാം. സാമ്പത്തികം മെച്ചമായിരിക്കും.

കുംഭക്കൂറ്- അവിട്ടം, ചതയം, പൂരുരുട്ടാതി. സമ്മിശ്രഫലമാണ് ഈ നാളുകാർക്ക് അനുഭവവേദ്യമാവുക.

മീനക്കൂറ്- പൂരുരുട്ടാതി, ഉതൃത്താടി, രേവതി. ഈ നക്ഷത്രക്കാർക്ക് സ്ഥിതി അത്ര ഗുണകരമല്ല. മാർച്ച് മാസം പുതിയ കാര്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. വിശ്വസ്‌തരെ കൂടെ നിറുത്താൻ ശ്രദ്ധിക്കുക. ശിവപാർവതി ക്ഷേത്രം, ലക്ഷമീ നാരായണ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക.

Loading...