വിവാഹം എത്തരത്തിൽ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്ന ആളുകളാണ് ഇന്നേറയും.എന്നാൽ അത്തരത്തിൽ ഒരു വെറൈറ്റി കണ്ടെത്തി ചെയ്ത് ഒടുവിൽ പുലിവാല് പിടിച്ചിരിക്കുകയാണ് സ്‌പെയിനിലെ നവദമ്പതികൾ. വിവാഹ വേദിക്ക് ചുറ്റും പല മൃഗങ്ങളെയും അണിനിരത്തി സഫാരി തീമായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. . അതിഥികൾക്ക് കാട്ടിൽ എത്തിയ പ്രതീതി ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സീബ്രയെ കിട്ടാത്തതിനാൽ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി. കറുപ്പും വെളുപ്പും പെയിന്റടിച്ച സീബ്രകളെ വിവാഹ വേദിക്ക് ചുറ്റും മേയാൻ വിട്ടു.

എൽപാമർ എന്ന ബീച്ചിൽ വച്ചായിരുന്നു വിവാഹം.ഒരു അതിഥി പെയിന്റടിച്ച കഴുതകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. മൃഗങ്ങളോട് എന്തിനാണ് ഈ ക്രൂരത എന്ന് ചോദിച്ച് നിരവധി പേർ രംഗത്തെത്തി. മൃഗസംരക്ഷണ വകുപ്പും സന്നദ്ധ സംഘടനകളും കാര്യം അറിഞ്ഞു. അഗ്രിക്കൾച്ചറൽ ആൻഡ് കൊമേഴ്‌സ്യൽ ഓഫീസും സ്‌പെയിനിലെ ദേശീയ പ്രകൃതി സംരക്ഷണ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Loading...