ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ വൈറലാകുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീനാക്ഷിയുടെ ദീപാവലി ആഘോഷം. ഗിറ്റാര്‍ വായിച്ചും പൂത്തിരി കത്തിച്ചുമെല്ലാമാണ് ആഘോഷിക്കുന്നത്.നേരത്തെ സാരി ലുക്കിലുള്ള മീനാക്ഷിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മീനാക്ഷി ദിലീപ് എന്ന പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് റിമാന്‍ഡില്‍ കഴിയവെയായിരുന്നു മകളുടെ ചിത്രം സോഷ്യല്‍മീഡിയയിലെത്തിയത്.മകള്‍ക്ക് ഫെയ്‌സ്ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മി വിത് അയിഷ എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.


 

 
Loading...