കമല്‍ ഹാസന്‍ അവതാരകനായെത്തിയ തമിഴ് ബിഗ് ബോസിൽ വിവാദങ്ങള്‍ കൂടുതലും സൃഷ്ടിച്ച നടിയാണ് മീര മിഥുന്‍. തമിഴ് നടൻ ചേരന്‍നെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത് വന്നിരുന്നു . എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടിയെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു . എല്ലാവര്‍ക്കും താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ്‌സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്.

ഷോയിലെ പുരുഷ മത്സരാര്‍ഥികളെക്കുറിച്ചാണ് മീരയുടെ തുറന്ന് പറച്ചില്‍. എല്ലാ പുരുഷന്‍മാരും തനിക്ക് പിറകെയായിരുന്നുവെന്നും അവര്‍ക്ക് തന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രമുണ്ടായിരുന്നുവെന്ന് മീര പറയുന്നു.

ഈ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മീര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ പരിഹാസവും ട്രോള്‍ വര്‍ഷവുമാണ്. ആരാണ് നിങ്ങള്‍? ഏത് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത് ? രജനികാന്തിനേക്കാള്‍ പ്രശസ്തയാണോ എന്ന് ചോദിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Loading...