തമിഴ്നാട്ടിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയാണ് മീര മിഥുൻ . പരിപാടിക്കിടെ താരം അതിലെ മത്സരാർഥിയായ നടൻ ചേരനെതിരേ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ പുറത്താക്കുകയും ചെയ്തു.എന്നാൽ എപ്പോൾ താരം ഗ്ലാമർ സെൽഫി സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുകയാണ് . നടിക്കുനേരെ ആരാധകരുടെ വിമർശനം. ശരീശ പ്രദർശനം കുറച്ച് കൂടിപ്പോയെന്നും ദയവു ചെയ്ത് ഫോട്ടോ നീക്കം ചെയ്യണമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. വിവാദ നീക്കങ്ങളിലൂടെ എന്നും ശ്രദ്ധേയയായ നടിയാണ് മീര.

ഇതേ വസ്ത്രം അണിഞ്ഞ് ട്വിറ്ററിലൂടെ വിഡിയോ അഭിമുഖവും നടി നൽകുന്നുണ്ട്. ബിഗ് ബോസിൽ തനിക്കൊപ്പമുണ്ടായിരുന്ന മത്സരാര്‍ഥികളെക്കുറിച്ചാണ് നടി വിഡിയോയിൽ പറയുന്നത്. കവിൻ, തർഷൻ, സാന്‍ഡി, മുഗെൻ എന്നിവർ തന്റെ പുറകെയായിരുന്നെന്നും മറ്റു പെൺകുട്ടികളെ പേടിച്ച് അത് മറച്ചുവയ്ക്കുകയായിരുന്നെന്നും മീര പറയുന്നു.

ബിഗ് ബോസ് സീസൺ 3 അവസാനിച്ച ശേഷവും മീരയുടെ ദേഷ്യം കെട്ടടിങ്ങിയില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് മത്സരാര്‍ഥികളെക്കുറിച്ച് വലിയ രീതിയിൽ നടി വെളിപ്പെടുത്തൽ നടത്തിയിരുന്നു.

എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശ്രീഗണേഷായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Loading...