മീ ടു വെളിപ്പെടുത്തലുകളിലൂടെ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങളും മറ്റും വെളിപ്പെടുത്തി നടിമാർ രംഗത്ത് വന്നത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ മറ്റൊരു വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മീര വാസുദേവ്. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നാണ് നടിയുടെ അഭിപ്രായം. “സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത.

സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനുശേഷം നിർബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. എനിക്കത് പറ്റില്ല.. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.” നടി തന്റെ അഭിപ്രായം തുറന്നു പറയുന്നു. താൻ ബോൾഡ് ആയിട്ടേ സംസാരിക്കൂ എന്നും വീട്ടുക്കാർ അങ്ങനെയാണ് തന്നെ വളർത്തിയതെന്നും നടി പറയുന്നു. 2005ൽ ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിൽ നായികാ കഥാപാത്രമായാണ് മീരാ വാസുദേവ് മലയാളത്തിലെത്തുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അവർ തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്. പ

തിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തിൽ തിളങ്ങിയത്. എന്നാൽ കുറച്ചുകാലം താരം അഭിനയത്തിൽനിന്നും വിട്ടുനിന്നിരുന്നു. മാദ്ധ്യമ പ്രവർത്തകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിൻകൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നത്.


” സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.”

– മീര വാസുദേവ്

Loading...