മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രത്തെയും തനിക്ക് അവതരിപ്പിക്കാനാവുമെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം. അത്തരത്തിലുള്ള കാര്യത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് ബിഷപ്പായ മാത്യൂസ് മാര്‍ സേവേറിയോസിന്റെ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പുറമേ ഗൗരവപ്രകകൃതക്കരനായി തോന്നുമെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അത് മാറുമെന്നായിരുന്നു ആരാധകരും താരങ്ങളും വ്യക്തമാക്കിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായി കാത്തിരുന്ന താരങ്ങളും ഇതേ അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തെ വിമര്‍ശിച്ചവര്‍ പോലും പിന്നീട് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയിരുന്നു. നവാഗത സംവിധായകരെ പോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. മമ്മൂട്ടിയെ സാക്ഷിനിര്‍ത്തിയായിരുന്നു ബിഷപ്പിന്റെ പ്രസംഗം. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം.

സിനിമയ്ക്കപ്പുറത്ത് സമാൂഹ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും സജീവമായി ഇടപെടാറുണ്ട് മമ്മൂട്ടി. താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത് കൂടാതെയാണ് മെഗാസ്റ്റാര്‍ നേരിട്ട് ഇത്തരം പരിപാടികളില്‍ പങ്കുചേരുന്നത്. അവശത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെക്കുറിച്ച് നേരത്തെ പലരും വാചാലരായിരുന്നു. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് താരം വാചാലനാവാറില്ലെന്നുള്ളതാണ് മറ്റൊരു കാര്യം.

മമ്മൂട്ടിയെന്നത് കേവലമൊരു അഭിനേതാവ് മാത്രമല്ല അദ്ദേഹത്തിലെ നന്മ നിറഞ്ഞ മനുഷ്യനേയും മലയാളി നിരവധി തവണ കണ്ടിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താന്‍ ക്ലാസ്സാണെന്ന് അദ്ദേഹം തെളിയിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ട്. നടനെന്ന പേരില്‍ മാത്രം വേറിട്ട് നിര്‍ത്തേണ്ട ആളല്ല മമ്മൂട്ടി, താരത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

25 വര്‍ഷങ്ങളായി അദ്ദേഹം ആരോരുമറിയാതെ നടത്തുന്ന ജീവകാരുണ്യ പദ്ധതികളെക്കുറിച്ചാണ് മലങ്കര ഓര്‍ത്തഡോക്‌സ് ബിഷപ്പായ മാത്യൂസ് മാര്‍ സേവേറിയോസ് തുറന്നുപറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. 25 ലക്ഷം രൂപ കൊണ്ടായിരുന്നു 25 വര്‍ഷം മുന്‍പ് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന സംഘടന രൂപീകരിച്ചത്. തിയേറ്ററുകളിലേക്കെത്തി സിനിമ വിജയിക്കുന്നവന്റെ കണ്ണീരൊപ്പാന്‍ ഒരു കൈത്താങ്ങഅ എന്ന തരത്തിലായിരുന്നു അന്ന് ചിന്തിച്ചിരുന്നത്. വിവിധ ഘട്ടങ്ങളിലായി നിരവധി പേര്‍ക്കാണ് ശസ്ത്രക്രിയയ്ക്കും മറ്റുമായി പണം നല്‍കിയത്.

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ 10 ലധികം ജീവകാരുണ്യ പദ്ധതികളാണ് നടത്തുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഒാപ്പറേഷൻ നടത്തിക്കൊടുത്തു. ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂർവികം എന്ന ആശയത്തിലൂടെയും ആദിവാസികൾ അടക്കമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നൽകുന്നുണ്ട്. ഇത്തരത്തിൽ എൻജനിയറിങും നഴ്സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ മികച്ച തൊഴിലിടങ്ങിൽ ജോലി ചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയർ ആന്റെ ഷെയർ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറയുന്നു.

67 ന്റെ ചെറുപ്പവുമായി സിനിമയില്‍ തുടരുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിക്കാത്തവര്‍ വിരളമാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം അദ്ദേഹം താരമായി മാറാറുമുണ്ട്. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണത്തിനിടയിലായാലും ഒരിക്കല്‍പ്പോലും മമ്മൂട്ടി നിസ്‌കാരം മുടക്കാറില്ല, ആ വിശ്വാസത്തിന്റെ കരുത്താണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് ബിഷപ്പ് പറയുമ്പോള്‍ വേദിയിലിരുന്ന മമ്മൂട്ടിയും പുഞ്ചിരിക്കുകയായിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മധുരരാജ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. വിഷു റിലീസായാണ് ചിത്രമെത്തുന്നത്. 8 വര്‍ഷത്തിന് ശേഷം പോക്കിരി രാജയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് മമ്മൂട്ടിയും വൈശാഖും. പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമയെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമയുടെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മധുരരാജ ലുക്കിലായിരുന്നു മമ്മൂട്ടി എത്തിയത്. രമേഷ് പിഷാരടിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വീഡിയോ കാണാം

Loading...