എബി പൊയ്ക്കാട്ടിൽ
മെൽബൺ : Families of Eastern Friends ( FEF ) – ൻ്റെ പ്രഥമഓണാഘോഷവും കുടുംബസംഗമവും മെൽബണിലെ പ്രകൃതി രമണീയമായ Mt.Dandenong ൻ്റെ താഴ്‌വരയിൽ Boronia Uniting Church Hall ൽ വിവിധ കലാപരിപാടികളോടുംവിഭവസമൃദ്ധമായ ഓണസദ്യയോടും കൂടെ September 10 നുനടത്തപ്പെട്ടു.

FEF നു വേണ്ടി അതിമനോഹരമായ പൂക്കളംഒരുക്കിയ കേരളത്തനിമയോടു ഒരുങ്ങി വന്ന കുരുന്നുകളുംമുതിർന്നവരും ആഘോഷത്തിമർപ്പിനു മാറ്റു കൂട്ടി.നാട്ടിലെ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ആവേശകരമായ ഓണക്കളികൾ,പുതുതലമുറയിലെ കുരുന്നുകളെ ആവേശത്തിലാഴ്ത്തി. റൊട്ടികടി,കസേരകളി,സുന്ദരിക്കു പൊട്ടുതൊടൽ,ഉറിയടി, വടംവലി കൂടാതെ കുടുംബങ്ങൾക്കു വേണ്ടി വിവിധ കളികളും ഒരുക്കിയിരുന്നു.

മണിക്കൂറുകൾ നീണ്ടു നിന്ന വർണപ്പൊലിമയേറിയ കലാപരിപാടികൾ, മാവേലി മന്നന്റെ സുവർണ കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോയി. 22 കൂട്ടം വിഭവങ്ങളുമായി 75 പേര്‍ക്ക് അംഗങ്ങള്‍ തന്നെ സ്വന്തമായി ഓണ സദ്യയൊരുക്കി.കുടുംബാംഗങ്ങളുടെ ചിട്ടയായ മുന്നൊരുക്കവും അര്‍പ്പണ മനോഭാവവുമാണ് പരിപാടി ഇത്രയും ഗംഭീരമാക്കിയത് എന്നു നിസ്സംശയം പറയാ൦.

അടുത്ത ഓണം വരെ FEF കുടുംബാംഗങ്ങൾക്ക്‌ മനസില്‍സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ്ഇ വർഷത്തെ ഓണാഘോഷത്തിന് തിരശീല വീണത്.

Loading...