സ്ത്രീകളെ അപേക്ഷിച്ച് ചില രോഗങ്ങള്‍ പൂരുഷന്മാരില്‍ കൂടുതലായി കണ്ടുവരുന്നു. അതില്‍ ഒന്നാണ് കൊറോണറി ഹാര്‍ട്ട് ഡിസീസ് അഥവ ഹൃദ്രോഗം. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ഹൃദ്രോഗം മൂലമാണ് പുരുഷന്മാരില്‍ ആറില്‍ ഒരാള്‍ മരണപ്പെടുന്നത്. അതേസമയം സ്ത്രീകളില്‍ പത്തില്‍ ഒരാള്‍ എന്ന രീതിയിലാണ് ഈ കണക്ക്. 30 വയസിനും 50 വയസിനും ഇടയിലുള്ള പുരുഷന്മാര്‍ക്ക് ഹൃദ്രോഗ സാധ്യത സ്ത്രീകളെ അപേക്ഷിച്ച് വളരെക്കൂടുതലാണ്. എന്നാല്‍ ആര്‍ത്തവം നിലയ്ക്കുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത കൂടുന്നു.

മസ്തിഷ്‌ക്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ നശിച്ചു പോകുന്നതു മൂലമുണ്ടാകുന്ന പാര്‍ക്കിൻസണ്‍ രോഗം പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ 1.5 മടങ്ങ് കൂടുതലാണ്. പുരുഷന്മാരില്‍ ആകെയുള്ള X ക്രോമസോമിന് പാര്‍ക്കിൻസണ്‍സ് രോഗസാധ്യത ഉയര്‍ത്താനുള്ള കഴിവുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

പുരുഷന്മാര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സ്ത്രീകളുടേതിനേക്കാള്‍ കൂടുതലാണെന്ന് പഠനം പറയുന്നു. അമേരിക്കയില്‍ 36 തരത്തിലുള്ള കാന്‍സറുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഒരു ജീവിതകാലയളവില്‍ പുരുഷന് കാന്‍സര്‍ വരാനുള്ള സാധ്യത രണ്ടില്‍ ഒന്നാണ്. എന്നാല്‍ സ്ത്രീകളില്‍ ഇത് മൂന്നില്‍ ഒന്നു മാത്രമാണ്. തൊണ്ട, ശ്വാസകോശം, കരള്‍, തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറുകളില്‍ മൂന്നില്‍ രണ്ടും പേര്‍ പുരുഷന്മാര്‍ക്കാണ് എന്നു ഗവേഷണങ്ങള്‍ പറയുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്.
ഡോ.മനോജ് വെള്ളനാട്, ഇന്‍ഫോ ക്ലിനിക്ക്

Loading...