പോണ്‍ സിനിമയിലെ മിന്നും താരമായിരുന്നു മിയ ഖലീഫ. ഇപ്പോള്‍ തന്റെ പോണ്‍ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് അവര്‍. പോണ്‍ മേഖലയില്‍ നിന്നും തനിക്ക് അത്രവലിയ സമ്പാദ്യം ഒന്നും ഉണ്ടാക്കാനായിട്ടില്ലെന്നാണ് മിയ ഖലീഫ പറയുന്നത്. വെറും എട്ടര ലക്ഷം രൂപമാത്രമാണ് തനിക്ക് ഈ മേഖലയില്‍ നിന്നും നേടാനായതെന്ന് മിയ പറയുന്നു.

വെറും മൂന്ന് മാസം മാത്രമാണ് മിയ ഖലീഫ പോണ്‍ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ കാലയിളവില്‍ വലിയ രീതിയില്‍ കുപ്രസിദ്ധി ആര്‍ജിക്കുകയായിരുന്നു. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും മിയ ഖലീഫ തന്നെയായിരുന്നു താരം. പല പോണ്‍ സൈറ്റുകളിലും ഏറ്റവും അധികം തിരഞ്ഞത് മിയയെ ആയിരുന്നു.

ഇപ്പോള്‍ ഒരു യൂ ട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ ലെബനീസ് താരത്തിന്റെ തുറന്നുപറച്ചിലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ആളുകളുടെ വിചാരം പോണ്‍ സിനിമകളില്‍നിന്നു തനിക്ക് ദശലക്ഷക്കണക്കിനു പണം കിട്ടിയിട്ടുണ്ടെന്നാണ്. തീര്‍ത്തും തെറ്റായ ധാരണയാണത്. ആകെ പന്ത്രണ്ടായിരത്തോളം ഡോളര്‍ (എട്ടു ലക്ഷത്തോളം രൂപ) മാത്രമാണ് ഇതില്‍നിന്ന് കിട്ടിയിട്ടുള്ളത്. അതിനു ശേഷമാണെങ്കില്‍ ഒരു പൈസയുടെ വരുമാനവുമില്ല മിയ പറയുന്നു.

”പോണ്‍ സിനിമകള്‍ എനിക്കു വലിയ പ്രതിഫലമൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. ഞാന്‍ അതു പ്രതീക്ഷിച്ചിട്ടുമില്ല. എന്നെക്കുറിച്ചും പോണ്‍ ഇന്‍ഡസ്ട്രിയെക്കുറിച്ചുമുള്ള ധാരണകള്‍ തിരുത്താനാണ് ഇതു പറയുന്നത്. വളരെ കുറച്ചു കാലം മാത്രമാണ് ഞാന്‍ പോണ്‍ സിനിമാ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആ സമയം കൊണ്ട് കാട്ടുതീ പോലെ പടരുകയായിരുന്നു. ഇപ്പോഴും സെര്‍ച്ച് റാങ്കിങ്ങില്‍ മുന്നിലാണ്. അതുകൊണ്ടാവാം ഞാന്‍ പോണ്‍ രംഗത്തുതന്നെയുണ്ടെന്ന് ആളുകള്‍ കരുതുന്നത്” മിയ അഭിമുഖത്തില്‍ പറയുന്നു.

2014ല്‍ ഒരു ചിത്രത്തില്‍ ഹിജാബ് ധരിച്ചു വന്ന മിയക്ക് ഐ.എസിന്റെ വധ ഭീഷണിയുണ്ടായിരുന്നു. ശേഷം അവതാരകയായും മോഡല്‍ ആയും മിയ മാറി. 2019 മാര്‍ച്ച് മാസം വിവാഹിതയാവുന്നു എന്ന വാര്‍ത്ത മിയ പ്രഖ്യാപിച്ചിരുന്നു. വിവാഹ നിശ്ചയം കഴിയുകയും ചെയ്തു. സ്വീഡനില്‍ ഷെഫാണ് വരന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. 2011ല്‍ മിയ ഹൈസ്‌കൂള്‍ കാമുകനെ വിവാഹം ചെയ്തിരുന്നു. ഇവര്‍ 2016 ല്‍ വിവാഹമോചനം നേടി. പോണ്‍ ഹബ് എന്ന അഡള്‍ട് വെബ്‌സൈറ്റിലെ ഏറ്റവും ഡിമാന്‍ഡ് ഉള്ള താരമായിരുന്നു മിയ.

Loading...