മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തില്‍ വിജയിലായ മിസ് കോംഗോയുടെ തലമുടിയ്ക്ക് മത്സരവേദിയ്ല്‍ തന്നെ തീപിടിച്ചു. ഡോര്‍കോസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്ന് പ്രയോഗമാണ് വിനയായത്. ഇതിനിടെ തീപ്പൊരു തലമുടിയില്‍ വീഴുകയായിരുന്നു.

നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവയതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിയ്ക്ക് തീപിടിക്കുകയായിരുന്നു. അവതാരകന്‍ ഓടിയെത്തി മുഖത്ത് തീ പടരാതെ യുവതിയെ രക്ഷിച്ചു. വീഡിയോ കാണാം,

Loading...