ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും കാ​ണാ​താ​യ യുവതി ഗർഭിണിയല്ലെന്നു പോലീസ്. മൂന്നു ദിവസത്തിന് ശേഷം ഇന്ന് കരുനാഗപ്പള്ളിയിൽ നിന്നുമാണ് ഷംനയെ കണ്ടെത്തിയത്. ശേഷം താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതിക്ക് ഗർഭമില്ലെന്നു മനസ്സിലാക്കാൻ കഴിഞ്ഞത്.

പൂർണ്ണ ഗർഭിണിയെന്ന നിലയ്ക്കാണ് ചൊവ്വാഴ്ച ഷംന ഭർത്താവിനൊപ്പം എസ്എടി ആശുപത്രിയിലെത്തിയത്. എന്നാൽ പ്രസവ തീയ്യതിയിൽ ഗർഭിണിയെ കാണാതായത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് പോലീസും ബന്ധുക്കളും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു ഭലവുമുണ്ടായില്ല. എന്നാൽ ഇടയ്ക്കൊരിക്കൽ താൻ സുരക്ഷിതയാണെന്നു യുവതി ഒരു ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു.

Loading...

തുടർന്ന് മൊ​ബൈ​ല്‍ ട​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ യുവതി ട്ര​യി​നി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചു. പിന്നീട് വെ​ല്ലൂ​രി​ൽ എ​ത്തി​യ​തായും മൊ​ബൈ​ല്‍ ട​വ​ര്‍ പ​രി​ശോ​ന​യി​ലൂ​ടെ മ​നസ്സിലാ​യി. അതേസമയം തി​ര​ച്ചു കേ​ര​ള​ത്തി​ലേ​ക്കു സ​ഞ്ച​രി​ക്കു​ന്ന​താ​യും സൂ​ച​ന ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​ വച്ച് ഓട്ടോ ഡ്രൈവർമാർ ഷംനയെ തിരിച്ചറിയുന്നതും വിവരം പോലീസിനെ ധരിപ്പിക്കുന്നതും.

അവശനിലയിലായിരുന്നു ഷംന ഒറ്റയ്ക്കായിരുന്നു. പരിശോധനയിൽ യുവതി ഗർഭിണിയല്ലെന്നു തെളിഞ്ഞിട്ടും ഗർഭിണിയിയെന്ന നിലയിൽ ചികിത്സ തേടാനുള്ള കാരണം ഷംന ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ആശുപത്രിയിൽ നിന്നും ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് എവിടേയ്ക്ക് എന്തിനു പോയി എന്നതും ദുരുഹമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.


 

 
Loading...