ടി വി 9 ചാനൽ നടത്തിയ ഭാരത് വര്ഷ സ്റ്റിങ് ഒരു ബോഗസ് ആണോയെന്ന് സംശയമുണ്ട്. അന്വേഷണവുമായി വന്നപ്പോൾ കേരള പോലീസിന് ചാനലുകൾ ഇത് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ഡിവൈസും അത് ട്രാൻസ്ഫർ ചെയ്ത ലാപ്ടോപ്പും കൈമാറിയില്ല. ഫുറ്റേജ് മാത്രം കൊടുത്തു. ഇത് മൂന്നും ഇല്ലാതെ ഫോറൻസിക് നടത്താൻ പറ്റില്ല. അതായത് ഇപ്പോൾ ചാനൽ അധികൃതർ കൊടുത്തിരിക്കുന്ന ഫുറ്റേജ് കോപ്പി to കോപ്പി to കോപ്പി to കോപ്പി to കോപ്പിയാണ്. അതായത് 15 അല്ലെങ്കിൽ 20 ആയ കോപ്പികളാണ്.

ഇതിൽ, രണ്ടു പേര് കോഴിക്കോട് പോയി സ്റ്റിങ് ചെയ്തു. പക്ഷെ അവരുടെ വിവരവും കൊടുത്തിട്ടില്ല. ഈ ഓപ്പറേഷനിൽ ആകെ എത്ര പേർ ഉള്ളപ്പെട്ടു എന്നതിനും ക്ലാരിറ്റിയില്ല.

അറിയാൻ സാധിച്ചത് ബ്രിജേഷ് തിവാരി, റാം കുമാർ, കുൽദീപ് ശുക്ല,ഉമേഷ് പാട്ടീൽ, അഭിഷേക് ഉപാധ്യായ ഇവരായിരുന്നു ടീം. ഇത് കൂടാതെ വേറെ രണ്ടുപേർ, അവരാണ് കേരളത്തിൽ പോയത്. അവരെ പറ്റി യാതൊരു വിവരവും ഇല്ല. ഈ പോയവരുടെ വോയിസ് സാമ്പിൾ എടുക്കണം, അതും ചാനൽ കൊടുത്തിട്ടില്ല. ഇവരുടെ വിഷ്വൽസും എവിടെയുമില്ല.

അതിൽ ഏറ്റവും രസകരം, ഈ ഹിന്ദി ചാനലിന്റെ എഡിറ്റോറിയൽ ഹെഡ് മനപ്പൂർവ്വം പുറത്ത് വന്നില്ല. അതിന്റെ എഡിറ്റർ ഇൻ ചീഫ് ഹേമന്ത് ശർമ്മ മെഡിക്കൽ കോഴ ആരോപണത്തിൽ രണ്ടു വര്ഷം മുൻപ് സിബിഐ അറസ്റ്റ് ചെയ്ത വ്യക്തിയാണ്. അതും മൂന്നാം പ്രതിയായി. ഇത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

ഈയുള്ളവനും ഹേമന്തും ഒരേസമയത്തു ഇന്ത്യ-ടീവിയിൽ ജോലി ചെയ്തിട്ടുണ്ട്. ഞാൻ ആറു മാസം കഴിഞ്ഞു അയാളെ പച്ച തെറി വിളിച്ചു ആ ചാനൽ വിട്ടിരുന്നു.

ചുരുക്കി പറഞ്ഞാൽ, രാഘവൻ രക്ഷപ്പെടും!

Loading...