ഫാഷൻ ഷോയിൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കേ മോ​ഡ​ലി​ന്‍റെ ത​ല​യി​ല​ണി​യി​ച്ചി​രി​ക്കു​ന്ന തൂ​വ​ലു​ക​ൾ​കൊ​ണ്ട് നി​ർ​മി​ച്ച അ​ല​ങ്കാ​ര​വ​സ്തു​വി​ൽ തീ​പ​ട​രു​ന്ന​തി​ന്‍റെ ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ പുറത്ത്. പ​ര​ന്പ​രാ​ഗ​ത ഈ​ജി​പ്ഷ്യൻ വ​സ്ത്ര​മ​ണി​ഞ്ഞ് റാംപി​ലേ​ക്ക് ക​യ​റി​യ മോ​ഡ​ലി​ന്‍റെ ഇ​രു​വ​ശ​ത്തും ദീപശിഖയേന്തി ഭ​ടന്മാരുടെ വേഷത്തിൽ ആ​ൾ​ക്കാ​ർ നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ദീപശിഖയിൽ നിന്നാണ് മോഡലിന്‍റെ ത​ല​യി​ല​ണ​ഞ്ഞി​രുന്ന തൂ​വ​ലു​ക​ൾ​ക്കൊ​ണ്ടു​ള്ള അ​ല​ങ്കാ​ര​വ​സ്തു​വി​ലേ​ക്ക് തീപ​ട​ർ​ന്ന​ത്.

തീ​പി​ടി​ച്ചു​വെ​ന്ന് മ​ന​സി​ലാ​കാ​തെ ഈ ​മോ​ഡ​ൽ ന​ട​ന്നു പോ​കു​ന്പോ​ൾ കാണികളിൽ ഒരാൾ ഓ​ടി​വ​ന്ന് ഇ​വ​രു​ടെ ത​ല​യി​ൽ നി​ന്നും ഈ ​അ​ല​ങ്കാ​ര​വ​സ്തു എ​ടു​ത്ത് മാ​റ്റി തീയണയ്ക്കുക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

Loading...


 

 
Loading...