ന്യൂഡൽഹി: ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ആറ് കോടിയിലേക്ക് ഉയർന്നു.2019 സെപ്റ്റംബറിൽ അഞ്ച് കോടിയായിരുന്നു ഫോളോവേഴ്‌സിന്റെ എണ്ണം. 2009 ജനുവരിയിൽ ട്വിറ്ററിൽ ചേർന്ന മോദി 2,354 അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നുണ്ട്.പൊതുജനങ്ങൾക്കായുള്ള സന്ദേശങ്ങൾ പലതും അദ്ദേഹം പങ്കു വയ്ക്കാൻ കൂടുതലും ഉപയോഗിക്കുന്നത് ട്വിറ്ററാണ് .അദ്ദേഹം ജനങ്ങളുമായും മറ്റും അഭിസംബോധന ചെയ്യുന്നത് ട്വിറ്ററിലൂടെ തത്സമയം പ്രക്ഷേപണം നടത്താറുണ്ട് .

പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്റർ അക്കൗണ്ടിനെ 3.7 കോടി പേർ ഫോളോ ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 4.5 കോടിയിലധികം ഫോളോവേഴ്‌സും ഉണ്ട്. 2015 ഏപ്രിലിൽ ട്വിറ്ററിൽ ചേർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 1.5 കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്.രാഹുല്‍ ഗാന്ധി 267 അക്കൗണ്ടുകൾ മാത്രമാണ് ഫോളോ ചെയ്യുന്നത്.

Loading...