ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മധുരരാജയിലെ സണ്ണിലിയോണിന്റെ ഐറ്റം ഡാൻസ് എത്തി. മോഹമുന്തിരി വാറ്റിയ രാവ് എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. ഗോപി സുന്ദറിന്റെ തകർപ്പൻ സംഗീതം. ബി.കെ. ഹരിനാരായണന്റെതാണു വരികൾ.

സണ്ണിയുടെ തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഒരു അടിപൊളി ഗാനത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ഗാനം എത്തുന്നത്. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. സിത്താരയുടെ ശബ്ദത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. ഗാനവും സണ്ണി ലിയോണിന്റെ നൃത്തവും അടിപൊളിയാണെന്നാണ് ആരാധകരുടെ കമന്റുകൾ.

റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ഗാനം യൂട്യൂബിൽ തരംഗമാകുകയാണ്. നെടുമുടി വേണു, വിജയരാഘവൻ, അനുശ്രീ, ഷംന കാസിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വൈശാഖനാണ് ചിത്രത്തിന്റെ സംവിധാനം. മാസ് ലുക്കിൽ മമ്മൂട്ടി എത്തിയ ചിത്രം തീയറ്ററിൽ സമ്മിശ്ര പ്രതികരണമാണു നേടിയത്.

Loading...