പ്രിഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ എസ്രയില്‍ കേന്ദ്ര കഥാപാത്രം ആയ എബ്രഹം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നതു സാക്ഷാല്‍ മോഹന്‍ലാല്‍ ആണോ ? ആണെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍ .ഇത് വരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വെളിപെടുത്തിയിരുന്നില്ല .ഒരു കംപ്ലീറ്റ് ഹൊറര്‍ ത്രില്ലര്‍ ആയെത്തുന്ന എസ്രയില്‍ ടൊവിനോ തോമസും സുദേവ് നായരും പ്രിയ ആനന്ദും പ്രധാന വേഷങ്ങളിലുണ്ട്. മുമ്പ് എസ്ര യുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ സ്റ്റാര്‍കാസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിന്നുവെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

.കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ട്രയിലര്‍ പുറത്തു വന്നത് .ട്രെയ്‌ലറിന്റെ തുടക്കത്തില്‍ തടിച്ച ശരീരപ്രകൃതിയുള്ള ഒരാള്‍ തോള്‍ ചരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്നതു കാണുന്നുണ്ട്. ഇയാളുടെ കൈയിലെ കുറിപ്പിലുള്ള വാചകം ഇതാണ് ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ് .ഈ രൂപം വെച്ചാണ് ഇത് മോഹന്‍ലാല്‍ ആണെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നത് .പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിലെ ഗെറ്റപ് എന്ന പേരില്‍ പ്രചരിക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫോട്ടോയാണ് മറ്റൊരു തെളിവ്. തിരക്കഥ രചന പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ലൂസിഫറിന്റെ പോസ്റ്ററല്ല അതെന്ന് നേരത്തേ പ്രിഥ്വിരാജ് വ്യക്തമാക്കിയിരുന്നു.ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഴുത്തില്‍ ഒരു പ്രത്യേക മാലയുണ്ട്. എസ്ര ട്രെയ്‌ലറില്‍ പ്രിഥ്വിരാജിന്റെ കൈയില്‍ ഇരിക്കുന്ന ഭയപ്പെടുത്തുന്ന മാല ഇതിനു സമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Loading...