മോമോ ഗയിമിലേക്കു ക്ഷണിച്ചകൊണ്ടു ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ഷെമീര്‍ കോയയുടെ വാട്‌സാപ്പ് നമ്പറിലേക്കു സന്ദേശം ലഭിച്ചെന്നു പരാതി. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. (+512)4891229 എന്ന വിദേശ നമ്പറില്‍നിന്നാണു വാട്‌സാപ്പ് സന്ദേശം എത്തിയത്.

ഇന്നു രാത്രി ഏഴിന് ആലപ്പുഴ കടപ്പുറത്ത് എത്തി ഗെയിമില്‍ ചേരണമെന്നാണു സന്ദേശത്തിലെ ഉള്ളടക്കം. മോമോ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങൾ വാട്സാപ്പിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്ന ഷെമീർ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളുള്‍പ്പെടെയാണു പരാതി നല്‍കിയത്.

മോമോ പരിഭ്രാന്തി മുതലെടുത്തു കബളിപ്പിക്കാനായി ആരെങ്കിലും അയച്ച സന്ദേശമാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പരാതി സൈബര്‍ ഡോമിനു കൈമാറും.

Loading...