പണത്തിന് വേണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് അമ്മ അറസ്റ്റില്‍. നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത് മഞ്ചേരിയിലാണ് .34 കാരിയായ യുവതി ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇവരെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി.

പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ വളപട്ടണത്തുള്ള വാടക ക്വേട്ടേഴ്സില്‍ വെച്ച് മാതാവ് കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ കാഴ്ചവെച്ചതായി പരാതിയുണ്ട്. അതേസമയം കുട്ടികളെ മാതൃ സഹോദരനും സുഹൃത്തുക്കളും പീഡിപ്പിച്ചതായി മറ്റൊരു കേസുമുണ്ട്. കീഴടങ്ങിയ യുവതിയെ തിരൂര്‍ ഡിവൈഎസ്പികെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Loading...