മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു മോനിഷയുടെ മരണം എന്ന് പറയാം.ഒരു പൂ വിടരും മുന്പേ കൊഴിഞ്ഞ പോലെയാണ് മോനിഷ വന്നു പോയത്.ഇന്നും മോനിഷ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ മോനിഷയുടെ ചിരിച്ച മുഖം ഓരോ പ്രേക്ഷകരുടെയും മനസ്സില്‍ തെളിയും.ആദ്യ ചിത്രത്തിന് തന്നെ ദേശീയഅവാര്‍ഡ്‌ നേടിയ മോനിഷയുടെ മരണം ഇന്നും വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.

നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അവര്‍ ആറു വര്‍ഷം കൊണ്ടു മലയാളത്തിലെ ഏറ്റവും മികച്ച നടിയെന്ന നിലയിലേയ്ക്ക് ഉയര്‍ന്നിരുന്നു . എന്നാല്‍ സിനിമയില്‍ കത്തിനിന്ന സമയത്തായിരുന്നു ഒരു കാര്‍ ആക്‌സിഡന്റിലൂടെ മോനിഷ കൊല്ലപ്പെട്ടത്. ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് ഉണ്ടായ കാര്‍ അപകടത്തിലായിരുന്നു മോനിഷയുടെ മരണം. ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നും കാര്‍ ഡിവൈഡറില്‍ കയറിയതു കൊണ്ടാണ് അപകടം ഉണ്ടായതെന്നുമായിരുന്നു എല്ലാവരും കരുതിരുന്നത്. എന്നാല്‍ അതെല്ലാം കഥകളാണെന്നു മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു.

അപകടം നടന്നതു ഡ്രൈവര്‍ ഉറങ്ങിയതു കൊണ്ടല്ലെന്ന് ഇവര്‍ പറയുന്നു. ചെപ്പടിവിദ്യയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നു. പ്രോഗ്രാമിനു വേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബ്ലാംൂരില്‍ പോകുകയായിരുന്നു ഞങ്ങള്‍. തിരുവനന്തപുരത്തു നിന്നു വിമാനം കയറേണ്ടവര്‍ക്കു കൊച്ചിയിലേയ്ക്കു പോകേണ്ടി വരികയായിരുന്നു. അപകടം ഉണ്ടാകുന്ന സമയത്തു മോനിഷ നല്ല ഉറക്കത്തിലാണ്. ഡ്രൈവറും ഞാനും ഉറങ്ങിട്ടില്ല. എനിക്കതു കൃത്യം പറയാന്‍ സാധിക്കും. ഞാനാണു സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി. ഞാന്‍ മാത്രമേ ബാക്കിയുള്ളു.

ഡ്രൈവര്‍ ഉറങ്ങിയെന്നു പറയാന്‍ പറ്റില്ല. ഇടക്കിടെ എന്നെ പിന്നിലേയ്ക്കു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറില്‍ തട്ടിയിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി എന്നായിരുന്നു കഥ. എന്നാല്‍ ഒരു കെ എസ് ആര്‍ ടി സി ബസിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേയ്ക്കും ഇരിക്കുന്നവശത്തെ ഡോര്‍ തുറന്നു ഞാന്‍ ദൂരേയ്ക്കു തെറിച്ചുപോയിരുന്നു. ആക്‌സിഡന്റാണ് എന്നു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കാറിനെ ബസ് കൊണ്ടുപോയിരുന്നു. കാറിന്റെ ഡിക്കി മാത്രമാണു കാണുന്നത്. ചോരയില്‍ മുങ്ങി കിടക്കുകയാണു ഞാന്‍. കാലുകളൊക്കെ തകര്‍ന്നു. ഒരു ഓട്ടോഡ്രൈവറാണ്  ആദ്യം  അടുത്തു വന്നത്.

 

uploads/news/2017/01/69745/m3.jpg

മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു എന്നു പറയാം. തലച്ചോറിനായിരുന്നു മോനിഷയ്ക്കു പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയി എങ്കിലും പ്രതീക്ഷ ഉണ്ടായില്ല. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ല. ഒരു ചാനലില്‍ സംസാരിക്കവേയാണു ശ്രീദേവി ഉണ്ണി ഇക്കാര്യം പറഞ്ഞത്.


 

 
Loading...