അല്‍വാര്‍: യുവതിയുടെ 22 കാരനായ കാമുകൻ അവരുടെ 8 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. അസഹ്യമായ ദേഹാസ്വാസ്ഥവും സ്വകാര്യ ഭാഗത്ത് നിന്നും രക്തസ്രാവവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പെൺകുട്ടി അമ്മ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി (സൗത്ത്) ദീപക് കുമാർ ശർമ പറഞ്ഞു.

പെൺകുട്ടിയുടെ രക്ഷിതാക്കൾ വിവാഹമോചിതരാണ് . ഇതിനുശേഷം യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് വാടകവീട്ടിൽ താമസിച്ച് വരികയുമായിരുന്നു .പ്രതി നേരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ തൊഴിൽരഹിതനാണ് . അതുകൊണ്ടു തന്നെ ഇയാൾ കൂടുതൽ സമയവും വീട്ടിൽ തന്നെയായിരുന്നു.പെൺകുട്ടിയുടെ അമ്മ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ജോലിക്ക് പോയ സമയത്താണ് പെൺകുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തതെന്നും ശർമ പറഞ്ഞു. പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു .

ജോലികഴിഞ്ഞ് വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.പെണ്‍കുട്ടി നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ കുട്ടി പരിഭ്രാന്തയാണെന്നും പോലീസ് പറഞ്ഞു.

Loading...