ഡബ്ലിന്‍: അയര്‍ലണ്ടില്‍ എം ആര്‍ ഐ (MRI) സ്‌കാനിംഗിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. മലയാളികളുടെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ആരംഭിച്ച പ്രൈവറ്റ് സ്‌കാനിംഗ് സെന്ററായ നോവ 3T എംആര്‍ഐ സെന്റര്‍, MRI സ്‌കാനിംഗിനായുള്ള കാത്തിരിപ്പിന് സഹായകമായി വന്നിരിക്കുന്നത്. നിലവില്‍ സ്‌കാനിംഗിനായി അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ആഴ്ചകളും, മാസങ്ങളും രോഗികള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇതാണ് ഇത്തരമൊരു സംരംഭത്തിനു പിന്നില്‍.

ഡബ്ലിനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ  പ്രൈവറ്റ് സ്‌കാനിംഗ് സെന്റര്‍ ഇതിനോടകം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ട്രിനിറ്റി കോളജ് കാമ്പസിനോട് ചേര്‍ന്ന് പിയേഴ്‌സ് സ്ട്രീറ്റിലെ ലോയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നോവ 3T എംആര്‍ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അയര്‍ലണ്ടിലെ ഗവേഷണപഠന പ്രൊജക്റ്റിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള ഉപകരണങ്ങള്‍ ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

അയര്‍ലണ്ടിലെ പരിശോധനാകേന്ദ്രങ്ങളില്‍ സാധാരണയായി 1.5 ടെസ്ലാ മാഗ്‌നാഫീല്‍ഡ് സ്‌കാനറുകളാണ് ഉപയോഗിക്കുന്നത്.എന്നാല്‍ ഇതിന്റെ ഇരട്ടി കൃത്യതയും ശേഷിയുമുള്ള എംആര്‍ഐ മിഷനാണ് നോവ 3T എംആര്‍ഐ സെന്റലുള്ളത്. അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍,വിദഗ്ദരുടെ സഹായത്തോടെ എംആര്‍ഐ സ്‌കാനിംഗ് നടത്തി റിപ്പോര്‍ട്ട് നല്‍കുമേന്നതും ഇതിന്റെ സവിശേഷതയാണ്.

പ്രാദേശിക ജി പിമ്മാരോ, ആശുപത്രികളോ, ചാറ്റേര്‍ഡ് ഫിസിയോ തെറാപ്പിസ്റ്റുകളോ നല്‍കുന്ന റെഫറല്‍സ് അനുസരിച്ച് എംആര്‍ഐ സ്‌കാനിംഗ് നടത്താനായുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. അയര്‍ലണ്ടിലെ സ്വകാര്യമേഖലയില്‍ പോലും പരിമിതമായി മാത്രമുള്ള ആധുനിക എംആര്‍ഐ സ്‌കാനിംഗ് സൗകര്യങ്ങള്‍ മിതമായ നിരക്കിലാണ് ഇവിടെ ചെയ്തു കൊടുക്കുന്നത് എന്നതും ഈ സംരംഭത്തിന്റെ സവിശേഷതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.novamri.ie
01-5649483, 08795744160872471142

Loading...