ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. എട്ടു മാസം ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ അറവുമാലിന്യകൂമ്പാരത്തില്‍ നിന്നും ലഭിച്ചെന്ന വാര്‍ത്ത.രണ്ടാഴ്ച മുമ്പാണു മുംബൈ നഗരത്തെ നടുക്കിയ ആ കൊലപാതകം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ വെട്ടിനുറുക്കി രണ്ടു ചാക്കുകളിലാക്കി അറവു മാലിന്യത്തോടൊപ്പം ഉപേക്ഷിക്കുകയായിരുന്നു. ആളെ തിരിച്ചറിയാന്‍ പോലുമാകാത്ത വിധത്തിലായിരുന്നു മൃതദേഹം. മൃതദേഹം ബീഹാര്‍ സ്വദേശി പിങ്കിയുടെതാണ് എന്നു കണ്ടെത്തി.

ബോട്ടനിക്കാന്‍ ഗാര്‍ഡന്റെ വിവിധ ഭാഗങ്ങളിലായായിരുന്നു ശരീരാവശിഷ്ടങ്ങള്‍.അന്വേഷണത്തില്‍ ബോട്ടനിക്കല്‍ ഗാര്‍ഡന്റെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി. അസമയത്തു ബൈക്ക് യാത്രക്ക് എത്തിയ യാത്രികര്‍ ഗാര്‍ഡനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം ഏറെ നേരം ഗാര്‍ഡനു സമീപം ചെലവഴിച്ചതു സംശയത്തിന് ഇടയാക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബൈക്കു നമ്പര്‍ വച്ചു കണ്ടെത്തുകയായിരുന്നു. ഇവര്‍ ബീഹാര്‍ സ്വദേശികളായ വികാസ് കശ്യാപും മമതയുമാണെന്നു തിരിച്ചറിഞ്ഞു. വികാസ് പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു.

എന്നാല്‍ മമത ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വിവാഹഹേദരബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ച പിങ്കി എന്ന യുവതി ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് എട്ടുവയസുകാരന്‍ മകനുമായി വികസിനൊപ്പം താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ബീഹാര്‍ സ്വദേശിയായ വികാസ് ജോലി തേടിയായിരുന്നു ഹൈദരബാദില്‍ എത്തിയത്.

അയാള്‍ക്ക് അവിടെ താമസസ്ഥലം ഒരുക്കിയ അനിലിന്റെ ഭാര്യയായ മമതയുമായി വികാസ് പ്രണയത്തിലാകുകയായിരുന്നു. ഇതിനിടയില്‍ വികാസിന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു പിങ്കി ബീഹാറില്‍ നിന്നു ഹൈദരാബാദില്‍ അന്വേഷിച്ച് എത്തി. ഇതോടെ മമതയും വികാസുമായുള്ള ബന്ധത്തെ പിങ്കി ചോദ്യം ചെയ്തു. ഇതു കൂടാതെ പിങ്കിയുടെയും മകന്റെയും ജീവിത ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെയാണ് പിങ്കിയെ ഒഴിവാക്കാന്‍ ഇവര്‍ തീരുമാനിച്ചു. കൊലപ്പെടുത്താനായി പിങ്കിയെ അടിച്ചു വീഴ്ത്തിയ വികാസ് നിലത്തിട്ടു ചവിട്ടി.

മമത വടി ഉപയോഗിച്ചു തല്ലി. മര്‍ദ്ദനത്തില്‍ പങ്കി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് ഇല്ക്ട്രിക്ക് വളിന്റെ സഹായത്തോടെ മൃതദേഹം വെട്ടി നുറുക്കി. ഇത് പലപ്പോഴായി ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ കൊണ്ടു പോയി ഇടുകയായിരുന്നു. മമതയുടെ മകനും ഭര്‍ത്താവും അടക്കം മൂന്നു പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. വികാസിനു വേണ്ടിയുള്ള തിരിച്ചില്‍ പോലീസ് ശക്തമാക്കി.

Loading...