അശ്ലീല അടിക്കുറിപ്പോടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും നഗ്‌നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ബലാത്സം​ഗത്തിന് വിധേയരാക്കുകയും ചെയ്ത കേസില്‍ ചെന്നെെയിൽ അറസ്റ്റിലായ കാശി എന്ന യുവാവിന്റെ വലയിൽ വീണവരിൽ ഒരു നടന്റെ മകളും. കാശിയുടെ ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് ഇക്കാര്യം വ്യക്തമായതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചിരുന്നു.

ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയില്‍ 26 വയസ്സുള്ള നാ​ഗർകോവിൽ സ്വദേശിയായ കാശിയെ പോലീസ് അറസ്റ്റ് ചെയ്തത്. ​ഗായിക ചിൻമയി അടക്കമുള്ളവർ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തുവന്നിരുന്നു. 

താനൊരു സ്ത്രീപക്ഷവാദിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ നേടുന്നത്. പിന്നീട് ഇയാൾ അവരുമായി അടുപ്പത്തിലാകുന്നു. സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സം​ഗത്തിന് വിധേയരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് കാശിയുടെ രീതിയെന്ന് പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവും പരാതിക്കാരിയായ ​ഡോക്ടറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഡോക്ടറില്‍ നിന്നും ഈ ചെറുപ്പക്കാരന്‍ ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി തട്ടിയെടുത്തു. സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി  ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 

Loading...