തനിക്ക് സിനിമാ മേഖലയിൽ പറ്റിയ മണ്ടത്തരം വെളിപ്പെടുത്തി നടി നയൻ‌താര രംഗത്ത് .തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗജിനിയില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയെന്ന് നയൻസ് സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.എന്നോട് വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ലഭിച്ചത്. വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നി. നായികയായ അസിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാകും തന്റേതെന്നാണ് കരുതിയത്. എന്നാല്‍ പുറത്തിറങ്ങി കണ്ടപ്പോഴാണ് സത്യം മനസിലായത്- നയന്‍താര പറയുന്നു.ഗജിനിയിലുണ്ടായ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും നയന്‍താര പറയുന്നു.

2008 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗജിനി. എ.ആര്‍ മുരുഗദോസിന്റെ സംവിധാനം ചെയ്ത സൂര്യ, അസിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം വലിയ സാമ്പത്തിക വിജയം നേടുകയും വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. സൂര്യയുടെയും അസിന്റെയും കരിയറില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു ഗജിനി.

ഗജിനിയ്ക്ക് ശേഷം എ.ആര്‍ മുരുഗദോസും നയന്‍താരയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുകയാണിപ്പോള്‍. രജനികാന്തിനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറില്‍ നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജനുവരി 14 ന് ദര്‍ബാര്‍ പ്രദര്‍ശനത്തിനെത്തും.

Loading...