തിരുവനന്തപുരം: നെടുമങ്ങാട് പതിനാറു വയസുകാരിയുടെ മൃതദേഹം പൊട്ടകിണറ്റിൽ കണ്ടെത്തിയ സംഭവത്തിലെ കൊലപാതകികൾ അമ്മ മഞ്ജുഷയും കാമുകൻ അനീഷുമാണെന്നും കണ്ടെത്തിയിരുന്നു . ഇതുസംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ് . ഇരുവരുടേയും രഹസ്യബന്ധം പെണ്‍കുട്ടി എതിര്‍ത്തതോടെയാണ് കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.പ്രതികളായ മഞ്ജുഷയെയും, കാമുകൻ അനീഷിനെയും റിമാന്‍ഡ് ചെയ്തു.

രണ്ടാഴ്ച മുമ്പാണ് മഞ്ജുഷയേയും മകളേയും വാടക വീട്ടില്‍ നിന്നും കാണാതായത്. തിരച്ചിലിനൊടുവിൽ മഞ്ജുഷയേയും കാമുകന്‍ ഇടമല സ്വദേശി അനീഷിനേയും തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ മകള്‍ ഒളിച്ചോടിയെന്നാണ് അപ്പോള്‍ മഞ്ജുഷ പോലീസിനോട് പറഞ്ഞത്.

തുടര്‍ന്നാണ് പൊട്ടക്കിണറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മകള്‍ ആത്മഹത്യ ചെയ്‌തെന്നാണ് അമ്മ ആദ്യം പോലീസിനു നല്‍കിയ മൊഴി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

അനീഷുമായുട്ടുള്ള ബന്ധം ചോദ്യം ചെയ്തു തുടങ്ങിയതോടെയാണ് മകളെ കൊല്ലാന്‍ പദ്ധതി ഇട്ടതെന്ന് മഞ്ജുഷ പറഞ്ഞു. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാള്‍ കഴുത്തില്‍ കുരുക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിക്കും. കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് എല്ലുകള്‍ക്ക് പൊട്ടലുണ്ട്.

Loading...