തൊടുപുഴ: രാജ്‌കുമാറിൻറെ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പിടികൂടിയ എസ്ഐയും പൊലീസ് ഡ്രൈവറും കുമാറിനെ മർദിച്ചതായി സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ . അബദ്ധം പറ്റിയെന്നും, മർദനം കൊല്ലാൻ ഉദ്ദേശിച്ചല്ലെന്നും ഇരുവരും മൊഴി നൽകി.
ക്രൈംബ്രാഞ്ച് തെളിവുകൾ ഓരോന്നായി നിരത്തിയതോടെ ഇരുവരും നിശബ്ദരായി. വായ്പത്തട്ടിപ്പിലൂടെ കുമാർ കൈക്കലാക്കിയ പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനായിരുന്നു മർദനമെന്നും ഇരുവരും പറഞ്ഞു. നെടുങ്കണ്ടം റസ്റ്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യൽ.

കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുള്ളിൽ കുറ്റസമ്മതം വന്നതോടെ രണ്ടു പേരുടെയും അറസ്റ്റു രേഖപ്പെടുത്തി.ഇതിനു ശേഷം പൊലീസുകാരുടെ വീട്ടിൽ വിവരം അറിയിച്ചു. പ്രാതൽ വരുത്തി നൽകുകയും ചെയ്തു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ക്യാംപ് ഹൗസ് കൂടിയാണ് നെടുങ്കണ്ടം റസ്റ്റ് ഹൗസ്. ജീവിതം നശിച്ചെന്നും ഞങ്ങൾക്കും കുടുംബമുണ്ടെന്നും ഇരുവരും ഉന്നത ഉദ്യോഗസ്ഥരോടു പറഞ്ഞു.

Loading...