ന്യൂഡല്‍ഹി: കാറിനുള്ളില്‍ 31കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി .ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ ഈ മാസം പത്തിനാണ് സംഭവം. ഉസ്‌ബെകിസ്ഥാന്‍ സ്വദേശിനിയാണ് ഡല്‍ഹിയില്‍ മൂന്നംഗ സംഘ യുവാക്കളുടെ ബലാത്സംഗത്തിനിന് ഇരയായത്. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മുപ്പത്തൊന്നുകാരിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് പീഡിപ്പിച്ചന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ ആറുമാസമായി യുവതി ഡല്‍ഹിയിലാണ് താമസം. ഈ കാലയളവില്‍ ഗുഡ്ഗാവിലുള്ള ഒരു ആക്രി കച്ചവടക്കാരനെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ യുവാവ് മുപ്പത്തൊന്നുകാരിയെ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് അവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. ശേഷം വഴിയില്‍ തള്ളി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...