റോബിൻ ജോസഫ് (പി.ആർ.ഒ, സീറോ മലബാർ ചർച്ച് ലിമെറിക്ക് )

ലിമെറിക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു .ലിമറിക്‌ റേസ്‌ കോഴ്‌സില്‍ 2017 ആഗസ്‌ത്‌ 22,23,24 തീയതികളിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണി വരെയാണ് ഈ വര്‍ഷത്തെ ധ്യാനം നടക്കുക.

“നിത്യജീവൻ 2017” എന്നു പേരിട്ടിരിക്കുന്ന ബൈബിൾ കൺവെൻഷൻ തൃശൂർ ജെറുസലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ റെവ.ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ്‌ നയിക്കുന്നത് .ധ്യാനത്തോടനുബന്ധിച്ച്‌ സെഹിയോണ്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ധ്യാനവും നടക്കും.

2017-03-16 09.43.26_597x600ധ്യാനവിജയത്തിനായി എല്ലാ കുടുംബങ്ങളുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്ന്‌ സീറോ മലബാര്‍ സഭ ലിമറിക്‌ ചാപ്ലയിൻ റവ. ഫാ.റോബിൻ തോമസ്‌ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഫാ.റോബിൻ തോമസ് (0894333124),
ബിജു തോമസ്‌ ചെത്തിപ്പുഴ (0877650280),
ജോജോ ദേവസി(0877620925),
യാക്കോബ് മണവാളൻ (0874100153) എന്നിവരുമായി ബന്ധപ്പെടുക .

Loading...