ജോസ്‌ കെ. മാണി എം.പിയുടെ ഭാര്യ നിഷാ ജോസ്‌ കെ.മാണിക്കു ട്രെയിന്‍ യാത്രയ്‌ക്കിടയിലുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ റെയില്‍വേ എസ്‌.പി: കെ.കെ. ജയമോഹന്‍ അന്വേഷിക്കും. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്‌ നല്‍കിയ പരാതിയില്‍ റെയില്‍വേ പോലീസ്‌ കേസെടുത്തു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി നിഷാ ജോസ്‌ കെ. മാണി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ പ്രതികരിച്ചു.

നിഷയുടെ “ദി അദര്‍ െസെഡ്‌ ഒാഫ്‌ ദിസ്‌ െലെഫ്‌” എന്ന പുസ്‌തകത്തില്‍ യാത്രയ്‌ക്കിടെ ഒരു രാഷ്‌ട്രീയപാര്‍ട്ടി നേതാവിന്റെ മകന്‍ ട്രെയിനില്‍ തന്നോട്‌ അപമര്യാദയായി പെരുമാറിയതായി പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നു സാമൂഹികമാധ്യമങ്ങളില്‍ ഷോണിനെതിരേ പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

പരാതിയുടെ നിജസ്‌ഥിതി അറിയാന്‍ ഷോണ്‍ ഡി.ജി.പിയെ സമീപിച്ചെങ്കിലും പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ്‌ നിലപാട്‌. വീണ്ടും പരാതി നല്‍കിയപ്പോഴാണ്‌ ഡി.ജി.പി. ഇതു റെയില്‍വേ പോലീസിനു െകെമാറിയത്‌.

റെയില്‍വേ പോലീസ്‌ നിഷയുടെ മൊഴിയെടുക്കും. യാത്രാവിവരങ്ങള്‍ ലഭിച്ചാല്‍ തീയതിയും യാത്ര ചെയ്‌തവരുടെ പട്ടികയും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇയെയും കണ്ടെത്താനാണു നീക്കം. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു വരുന്ന വഴി ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പുസ്‌തകത്തിലൂടെ നിഷ കഴിഞ്ഞയാഴ്‌ച വെളിപ്പെടുത്തിയത്‌.

Loading...