ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികളുടെ കുടുംബത്തിലെ ഒരു അംഗമായി മാറിയിരിക്കുകയാണ് നിഷ . തൻറെ വിവാഹ ജീവിതത്തെക്കുറിച്ച് താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് .താരം പറയുന്നതിങ്ങനെ ..

അച്ഛന്റെ മൂത്ത പെങ്ങളുടെ മകനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. പയ്യന് പെണ്ണിനെ ഇഷ്ടമാണെന്നു കണ്ടതോടെ പെട്ടെന്നു തന്നെ വിവാഹം നടത്തുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റില്‍ എന്റെ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടന്നു തന്നെ രണ്ടു മക്കളായി. വിവാഹത്തിനു ശേഷം കുറച്ചു പ്രശ്‌നങ്ങളൊക്കെയുണ്ടായതോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങി” നിഷ പറയുന്നു. കുറച്ചു നാള്‍ക്കു ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല.

വിവാഹമോചനത്തിനു ശേഷം വീട്ടില്‍ തന്നെയായിരുന്നുവെന്ന് നിഷ പറയുന്നു. വിവാഹമോചിതയായ പെങ്ങള്‍ സഹോദരങ്ങള്‍ക്ക് ബാധ്യതയാകരുതെന്നു കരുതി രണ്ടു മക്കളുമായി അച്ഛന്റെ സഹായത്തോടെ വാടകവീട്ടിലേക്ക് മാറി. ഒരു വര്‍ഷത്തിനു ശേഷം അച്ഛന്‍ മരിച്ചതോടെ മാനസികമായി ആകെ തകര്‍ന്നുവെന്നും നിഷ പറഞ്ഞു. പിന്നീട് കലാരംഗത്ത് സജീവമായതോടെയാണ് അതില്‍ നിന്നും മോചനമുണ്ടായതെന്നും നിഷ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നിഷ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Loading...