മലയാളത്തിലെ ഹിറ്റ് ജോടികളിലൊന്നാണ് ദുൽഖർ സൽമാനും നിത്യ മേനോനും. എന്നാൽ ജീവിതത്തിലും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് നിത്യ പറയുന്നു .താൻ വിവാഹം കഴിക്കാത്തതിൽ ദുൽഖർ വിഷമിച്ചിരുന്നെന്നും ഒരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചിരുന്നെന്നും നിത്യ പറഞ്ഞു . ഡി ക്യു ഒരു ഫാമിലി മാനാണ്. വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ എന്നെല്ലാം പറഞ്ഞ് വിവാഹം കഴിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിത്യ പറയുകയാണ്.

സ്‌ക്രീനിലെ ഞങ്ങളുടെ കെമിസ്ട്രി കണ്ട് ഞാനും അത്ഭുതപ്പെട്ടിരുന്നുവെന്നും നിത്യ മേനോന്‍ പറയുന്നു. തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഓകെ കണ്‍മണിയിലേത്. മികച്ച കഥാപാത്രത്തെയാണ് മണിരത്‌നം തനിക്കായി സമ്മാനിച്ചത്. പ്രണയകഥയുമായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇരുവരുടേയും അഭിനയമികവും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരുന്നു.

അമാലിനെ ജീവിതത്തിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലനായി ദുല്‍ഖര്‍ എത്താറുണ്ട്. മകളായ മറിയം അമീറ സല്‍മാന്റെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ദുല്‍ഖര്‍ എത്താറുണ്ട്. 2012ൽ പുറത്തു വന്ന ഉസ്താദ് ഹോട്ടലിലാണ് ദുൽഖർ സൽമാനും നിത്യമേനോനും ആദ്യമായി ഒന്നിച്ചത്. പിന്നീട് ബാംഗ്ലൂർ ഡെയ്സിൽ ദുൽഖറും നിത്യയും അഭിനയിച്ചിരുന്നുവെങ്കിലും നിത്യ ഫഹദിന്റെ നായികയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഒ കെ കൺമണിയിൽ ലിവിങ് ടുഗെതറിൽ വിശ്വസിച്ച് പിന്നീട് വിവാഹിതരാകുന്ന കമിതാക്കളായ ആദിയെയും താരയെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

Loading...