പ്ര​ള​യ​കാ​ല​ത്ത് താ​ൻ കേ​ര​ള​ത്തി​നു വേ​ണ്ടി ഒ​ന്നും ചെ​യ്തി​ല്ല എ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി മ​റു​പ​ടി പ​റ​ഞ്ഞ് ന​ടി നി​ത്യ മേ​നോ​ൻ. നി​ങ്ങ​ൾ കാ​ണു​ന്നി​ല്ല എ​ന്ന​തി​ന്‍റെ അ​ർ​ത്ഥം ഞാ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല എ​ന്ന​ല്ലെ​ന്ന് നി​ത്യ മേ​നോ​ൻ പ​റ​ഞ്ഞു. നി​ത്യ അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് ചി​ത്രം മി​ഷ​ൻ മം​ഗ​ൾ ഓ​ഗ​സ്റ്റ് 15ന് ​തി​യേ​റ്റ​റി​ൽ എ​ത്തു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ​ക്ക് താ​ഴെ​യാ​ണ് പ​ല​രും വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യ​ത്.

എ​ന്നാ​ൽ താ​ൻ ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യാ​റി​ല്ലെ​ന്നും, അ​ത്ത​രം പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യാ​ണ് നി​ങ്ങ​ൾ ഒ​രാ​ളെ സ​ഹാ​യി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​ൽ അ​ർ​ത്ഥ​മി​ല്ലെ​ന്നും നി​ത്യ മേ​നോ​ൻ പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​രെ വി​മ​ർ​ശി​ക്കു​ന്ന​തി​ന് മു​ന്പ് ഒ​രി​ക്ക​ലെ​ങ്കി​ലും താ​ൻ എ​ന്തു ചെ​യ്തു എ​ന്ന് അ​വ​ന​വ​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ഇ​ത് ചോ​ദി​ച്ചാ​ൽ ഒ​രി​ക്ക​ലും മ​റ്റു​ള്ള​വ​രു​ടെ നേ​രെ വി​ര​ൽ ചൂ​ണ്ടാ​ൻ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്കി​ല്ലെ​ന്നും നി​ത്യ മേ​നോ​ൻ പ​റ​ഞ്ഞു.

സി​നി​മ പ്ര​മോ​ഷ​ൻ എ​ന്ന​ത് താ​ൻ ചെ​യ്യു​ന്ന ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ത് ത​നി​ക്ക് ചെ​യ്തേ പ​റ്റൂ​വെ​ന്നും അ​തി​ന് ആ​രും പ്ര​ത്യേ​കി​ച്ച് പ​ണ​മൊ​ന്നും ത​രു​ന്നി​ല്ലെ​ന്നും നി​ത്യ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ചൊ​വ്വാ ദൗ​ത്യം മം​ഗ​ൾ​യാ​ന്‍റെ ക​ഥ പ​റ​യു​ന്ന മി​ഷ​ൻ മം​ഗ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ക​യാ​ണ് നി​ത്യ.​ ഐ​എ​സ്ആ​ർ​ഒ​യി​ലെ ഒ​രു സാ​റ്റ​ലൈ​റ്റ് ഡി​സൈ​ന​റാ​യാ​ണ് നി​ത്യ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

ത​നി​ക്ക് വ​ള​രെ മി​ക​ച്ച അ​നു​ഭ​വ​മാ​ണ് ബോ​ളി​വു​ഡി​ൽ ല​ഭി​ച്ച​ത്. ആ​ദ്യ സി​നി​മ മി​ഷ​ൻ മം​ഗ​ൾ ആ​യ​തി​ൽ ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​വ​തി​യാ​ണ്. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ്. ഇ​ത് വ​ള​രെ ന​ല്ല അ​നു​ഭ​വ​മാ​ണ് എ​ന്നു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ നി​ത്യ പ​റ​ഞ്ഞ​ത്.

അ​ക്ഷ​യ് കു​മാ​ർ, വി​ദ്യ ബാ​ല​ൻ, ത​പ്സി പ​ന്നു, സൊ​നാ​ക്ഷി സി​ൻ​ഹ, കൃ​തി കു​ൽ​ഹാ​രി, ശ​ർ​മ​ൻ ജോ​ഷി എ​ന്നി​ങ്ങ​നെ വ​ൻ താ​ര​നി​ര​യു​ണ്ട് “മി​ഷ​ൻ മം​ഗ​ൾ’ ചി​ത്ര​ത്തി​ൽ. ഇ​ന്ത്യ​യു​ടെ ചൊ​വ്വാ​ദൗ​ത്യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ.

അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യ ഒ​രു വ​ലി​യ ദൗ​ത്യം സാ​ധ്യ​മാ​ക്കി​യ ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും അ​ധ്വാ​ന​വു​മെ​ല്ലാം ചേ​ർ​ത്താ​ണ് സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ഗ​ൻ സാ​ക്ഷി​യാ​ണ് “മി​ഷ​ൻ മം​ഗ​ളി’​ന്‍റെ സം​വി​ധാ​യ​ക​ൻ. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​യും കേ​പ് ഓ​ഫ് ഗു​ഡ് ഫി​ലിം​സും സം​യു​ക്ത​മാ​യി ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Loading...