പ്രേമം എന്ന അൽഫോൺസ് ചിത്രത്തിൽ പലയിടത്തും നിവിൻ പോളി സൂപ്പർസ്റ്റാർ മോഹൻലാലിനെ അനുകരിച്ചുവെന്ന് പരക്കെയൊരു സംസാരം ഉണ്ടായിരുന്നു. എന്നാൽ, അത് സ്വാഭാവികയായി വന്നതെന്നായിരുന്നു നിവിന്റെ ആരാധകർ പറഞ്ഞത്. എന്നാൽ മനഃപൂർവ്വം മോഹൻലാലിനെ അനുകരിച്ച രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നുവെന്ന് നിവിൻ തന്നെ ഇപ്പോൾ വെ‌ളിപ്പെടുത്തുന്നു.
മൂന്ന് ഭാഗമെന്നോണമാണ് പ്രേമം ജോർജിന്റെ കഥ പറയുന്നത്. അതിൽ രണ്ടാം ഭാഗം അഥവാ കോളേജ് കാലം കാണിയ്ക്കുന്ന സീൻ. ഈ സീൻ എടുക്കാൻ നേരത്ത് അല്‍ഫോണ്‍സ് നിവിനോടും കൂട്ടരോടും പറഞ്ഞതിങ്ങനെയാണ് ”ഈ സീന്‍ എങ്ങിനെ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞു തരില്ല. പക്ഷെ സ്പടികത്തില്‍ ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ ഉണ്ട്. അത് കണ്ടിട്ട് കാരവാനില്‍ നിന്ന് ഇറങ്ങിയാല്‍ മതി”. അങ്ങനെ ആടുതോമയുടെ ആ സീന്‍ റിപ്പീറ്റ് ചെയ്ത് കണ്ടതിന് ശേഷമാണ് ആ രംഗത്ത് ഞങ്ങള്‍ അഭിനയിച്ചതെന്ന് നിവിൻ വ്യക്തമാക്കുന്നു.
ഒപ്പം എന്ന ചിത്രത്തിന്റെ 101 ആം ദിവസം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് നിവിന്‍ അക്കാര്യം വെളിപ്പെടുത്തിയത്. നിവിന്‍ പോളിയ്‌ക്കൊപ്പം ഒപ്പത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്ത അല്‍ഫോണ്‍സും വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ ചിത്രത്തിൽ നിവിന്‍ മീശ പിരിയ്ക്കുന്ന രംഗങ്ങളും, മുണ്ട് മടക്കി കുത്തുന്ന രംഗങ്ങളും മോഹന്‍ലാലിന്റെ അഭിനയത്തോട് താരതമ്യം ചെയ്തത് ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

 

 
Loading...