ഗോഹട്ടി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

370-ാം വകുപ്പില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് 371-ാം വകുപ്പ്. വ്യക്തമായി താത്കാലിക സ്വഭാവത്തോടെയുള്ളതാണ് 370. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക വ്യവസ്ഥകള്‍ നല്‍കുന്നതാണ് 371. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും വടക്ക് കിഴക്കന്‍ കൗണ്‍സിലിന്റെ 68-ാം പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന 371-ാം അനുച്ഛേദം കേന്ദ്രം എടുത്ത് കളയുമെന്ന് ചില ആളുകള്‍ തെറ്റിദ്ധരിപ്പിരുന്നെന്നും ഷാ പറഞ്ഞു.

അത്തരമൊരു നീക്കം സര്‍ക്കാര്‍ ചെയ്യില്ലെന്ന് ഞാന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ എട്ട് മുഖ്യമന്ത്രിമാരുടെ മുന്നില്‍ വെച്ച് ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Loading...