റോമന്‍ കത്തോലിക്കാ സഭയുടെ ജപ്പാനില്‍ നിന്നുള്ള കന്യാസ്ത്രീ കൊസാകാ കുമീക്കോ എന്ന 40 കാരിയെ നരകത്തിലെ മാലാഖ എന്ന് വിശേഷിപ്പിച്ചാല്‍ അധികമാകില്ല . അര്‍ജന്റീനയിലെ ബധിരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സ്‌കൂളില്‍ പുരോഹിതര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ചവെച്ചെന്നും ബലാത്സംഗത്തിന് സഹായം ചെയ്തു കൊടുത്തെന്നുമുള്ള വിചാരണ തേടുകയാണ് ഇവര്‍.

ബധിരരായ കുട്ടികളെ കാമപിശാഷുക്കള്‍ക്ക്‌ കാഴ്ചവെയ്ക്കാന്‍ മുന്നിട്ടു ഇറങ്ങിയ ക്രൂരയാണിവര്‍.അന്റോണിയോ പ്രോവോലോ ഇന്‍സ്റ്റിറ്റയൂട്ടിലെ കത്തോലിക്കാ സ്‌കൂളിലെ കുട്ടികളെ ശാരീരികമായും മാനസീകമായും ദുരുപയോഗം ചെയ്‌തെന്നായിരുന്നു ആരോപണം. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ മെന്‍ഡോസയിലാണ് കേഴ്‌വി തകരാറുള്ള കുട്ടികളുടെ സ്ഥാപനമാണ് അന്റോണിയോ പ്രൊവോലോ. അര്‍ജന്റീനിയന്‍ തലസ്ഥാനത്ത് നിന്നും 620 കിലോമീറ്റര്‍ അകലെ ലുജാന്‍ ഡേ കുയോയിലെ സ്‌കൂളിലെ അണ്ടര്‍ഗ്രൗണ്ടിലെ പൂന്തോട്ടം, ഡോര്‍മെട്രികള്‍, ബാത്ത്‌റൂമുകള്‍ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പുരോഹിതര്‍ കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നത്.

പുരോഹിതര്‍ക്ക് കുട്ടികളെ പ്രകൃതി വിരുദ്ധവും ലൈംഗികാവയവങ്ങള്‍ക്ക് കേടു വരുത്തുന്ന രീതിയിലുള്ളതുമായ ക്രൂരമായ പീഡനങ്ങള്‍ നടത്തുന്നതിന് എല്ലത്തരത്തിലുള്ള ഒത്താശയും സഹായവും കുമീക്കോ ചെയ്തു കൊടുത്തു. പുരോഹിതനായ ഹൊരാഷിയോ കോര്‍ബാക്കോ തന്നെ ബലാത്സംഗം ചെയ്തതിന്റെ മുറിവുകളില്‍ നിന്നും ഒഴുകുന്ന രക്തം മറയ്ക്കാന്‍ വേണ്ടി പതിവായി ഡയാപ്പര്‍ ധരിപ്പിക്കുമായിരുന്നെന്ന ഞെട്ടിക്കുന്ന ആരോപണവുമായി ഒരു മുന്‍ വിദ്യാര്‍ത്ഥി കുമീക്കോയ്ക്ക് എതിരേ രംഗത്ത് വന്നതോടെയാണ് വിവാദം കത്തിയതും പോലീസ് കേസെടുത്തതും. അര്‍ജന്റീനിയന്‍ പൗരത്വമുള്ള ജപ്പാന്‍കാരിയാണ് കുമീക്കോ.
പുരോഹിതന്‍ന്മാരായ കൊര്‍ബാക്കോയ്ക്കും നിക്കോളാ കൊറാഡിക്കും മറ്റ് മൂന്ന് പേര്‍ക്കും എതിരേ 24 വിദ്യാര്‍ത്ഥികളാണ് ആരോപണവുമായി രംഗത്ത് എത്തിയത്. കന്യാ മറിയത്തിന്റെ ചിത്രത്തിന് മുന്നിലിട്ട് രണ്ടു റോമന്‍ കത്തോലിക്ക പുരോഹിതരും തങ്ങളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി കുട്ടികള്‍ പറഞ്ഞു. അഞ്ചു പേരെയും കഴിഞ്ഞ നവംബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനേകം ലൈംഗിക മാസികകളും 34,000 ഡോളറും കൊറാഡിയുടെ മുറിയില്‍ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

സ്ഥാപനത്തിലെ 12 ലധികം കുട്ടികളെ ലൈംഗിക ദുരുപയോഗം നടത്തിയതിന് കൊറാഡിയെയും കോര്‍ബാക്കോയെയും അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് 50 വര്‍ഷത്തെ തടവുശിക്ഷയെങ്കിലൂം നേരിടേണ്ടി വരും. നേരത്തേ പ്രാവോലോയുടെ ഇറ്റലിയിലെ വിവാദമായ വെറോണയിലെ സ്ഥാപനത്തിലെ കുട്ടികളെയും ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയയാളാണ് കോറാഡി. 24 ലധികം വരുന്ന പുരോഹിതരും ബ്രദര്‍മാരും ചേര്‍ന്ന് വര്‍ഷങ്ങളോളം നൂറു കണക്കിന് കുട്ടികളെയാണ് പീഡിപ്പിച്ചത്. സ്‌കൂളിലെ ജീവനക്കാരായ ജോര്‍ജ് ബോര്‍ഡന്‍, ജോസ് ലൂയിസ് ഒജേഡാ, അര്‍മാന്റോ ഗോമസ് എന്നിവരാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള മറ്റ് മൂന്ന് പേര്‍.

Loading...