കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്‌സിങ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ 19കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഉള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Loading...