മക്സറ്റ്: മഹാമാരിയായ കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഒമാൻപ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവിട്ടു . പശ്ചിമേഷ്യയിൽ കൊറോണ വ്യാപനം പിടിച്ചുകുലുക്കിയ രാജ്യങ്ങളിലൊന്നാണ് ഒമാൻ. 11,437 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. രോഗബാധിതരിൽ 44 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ 2,396 രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

കുവൈത്ത് സർക്കാരിന് കീഴിലുള്ള എല്ലാ കമ്പനികളിൽ നിന്നും വിദേശികളായ ജീവനക്കാരെ പിരിച്ചുവിട്ട് തൽസ്ഥാനത്ത് ഒമാൻ പൌരന്മാരെ നിയമിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഒമാൻ സർക്കാർ പുറത്തിറക്കിയ സാമ്പത്തിക മാർഗ്ഗനിർദേശങ്ങളുടെ ഭാഗമായാണ് ഉത്തരവും പുറത്തിറക്കിയിട്ടുള്ളത്. 4.6 ദശലക്ഷം വരുന്ന ഒമാനിലെ ജനസംഖ്യയിൽ മൂന്നിലൊരു ഭാഗവും പ്രവാസികളാണ്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് സർക്കാർ നിർദേശം.

ഒമാനിൽ നടപ്പിലാക്കിയ പുതിയ നയം ഒമാനിലുള്ള ഇന്ത്യക്കാരെ ലക്ഷ്യംവെച്ചിട്ടുള്ളതല്ലെന്നും ഇന്ത്യക്കാരുടെ കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ഇന്ത്യക്കാർക്ക് ജോലി നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നയത്തിൽ പറയുന്നു. അതേ സമയം തന്നെ നീക്കം ഇന്ത്യക്കാരെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. പൊതുമേഖലാ കമ്പനികളോട് പുതിയ പ്രൊജക്ടുകൾ ആരംഭിക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ച ഒമാൻ ഈ വർഷം കമ്പനികളുടെ ഭരണച്ചെലവ് പത്ത് ശതമാനം കുറയ്ക്കാനും നിർദേശം നൽകിയിരുന്നു. ബജറ്റിൽ വകയിരുത്തിയ തുക വെട്ടിക്കുറയ്ക്കേണ്ട സാഹചര്യവും ഇതോടെ ഉണ്ടായിട്ടുണ്ട്.

എട്ട് ലക്ഷത്തോളം ഇന്ത്യക്കാണ് ഒമാനിൽ ജോലി ചെയ്തുുവരുന്നത്. ഒമാൻ സർക്കാരിന്റെ സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഇന്ത്യക്കാരെയും ബാധിക്കേണ്ടതാണ് എന്നാൽ ഈ ഉത്തരവ് പൊതുമേഖലാ കമ്പനികൾക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ ശമ്പളവും ക്ഷേമവും ഉറപ്പാക്കുന്നത് സംബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രദാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ലോക്ക്ഡൌണിനിടെ ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ഭക്ഷണപ്പൊതികളും ലഭ്യമാക്കുന്നുണ്ടെന്നും വിസ കാലാവധി തീർന്നവരുടെ കാലാവധി നീട്ടിനൽകുമെന്ന് സർക്കാർ അറിയിച്ചതായും ശ്രീവാസ്തവ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം കനത്ത ആഘാതമേൽപ്പിച്ച ഒമാന് ഇന്ധന വിലയിലെ പോരാട്ടവും തിരിച്ചടിയായിട്ടുണ്ട്. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിൽ ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളിലൊന്നുകൂടിയാണ് ഒമാൻ. അതുകൊണ്ട് തന്നെ രാജ്യത്ത് നിരവധി പേർക്ക് ജോലി നഷ്ടമാകുമെന്നും ബജറ്റ് വെട്ടിക്കുറച്ചേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതെല്ലാം ഒമാനിൽ കഴിഞ്ഞുവരുന്ന ഇന്ത്യൻ പ്രവാസികളുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്ന വിഷയം തന്നെയാണ്.

രാജ്യത്ത് കൂടുതൽ തസ്തികകളിലേക്ക് സ്വദേശിവൽക്കണം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഒമാൻ സർക്കാർ നടത്തുന്നത്. ഇതോടെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാറുകൾ പുതുക്കില്ലെന്നാണ് സർക്കാർ നിലപാട്. നിലവിലെ കരാർ കാലാവലധി കഴിയുന്നതിന് അനുസൃതമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന 70 ശതമാനത്തിലധികം വരുന്ന വിദേശികളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനാണ് ദിവാൻ ഓപ് റോയൽ കോർട്ട് നിർദേശിച്ചിട്ടുള്ളത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

കൺസൽട്ടന്റ്, എക്സ്പേർട്ട്, സ്പെഷ്യലൈസ്ഡ് മാനേജർ തസ്തികകളിൽ 25 വർഷത്തിലേറെക്കാലമായി ജോലി ചെയ്യുന്ന സ്വദേശികൾക്കും വിരമിക്കാൻ ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകും. വിനോദസഞ്ചാര രംഗത്ത് 44.1% സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചത്. ഇതിന് പുറമേ ലോജിസ്റ്റിക്സ് രംഗത്ത് 20 ശതമാനവും വ്യവസായ രംഗത്ത് 35 ശതമാനവും സ്വദേശിവൽക്കരണം നടപ്പിലാക്കാനുമാണ് നീക്കം.

Loading...