
ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 17 പ്രവാസി വനിതകള്‍ ഒമാനില്‍ പിടിയിലായി . ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു.കുറച്ച് കാലമായി ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വനിതകള്‍ പിടിയിലായത് എന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
. കഴിഞ്ഞ ദിവസങ്ങളില്‍ മസ്കറ്റില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം പ്രവാസികളെയാണ് അറസ്റ്റു ചെയ്തത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് വിവരം.