മൂന്ന്‌ മലയാളികളുൾപ്പെടെ 26 ഇന്ത്യക്കാർക്ക് ഒമാൻ പൊതുമാപ്പ് നൽകിയതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടകം, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മാപ്പുലഭിച്ച മറ്റുള്ളവർ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി.

രമേശൻ കിനാത്തെരിപറമ്പിൽ (മലപ്പുറം), ഷിജു ഭുവനചന്ദ്രൻ (തിരുവനന്തപുരം), പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് (വടക്കാഞ്ചേരി) എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികൾ.

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാർക്ക് പൊതുമാപ്പുനൽകണമെന്ന് വിദേശകാര്യമന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 18-നാണ് ഒമാൻറെ ദേശീയദിനം.

Loading...