രാജ്യസഭാ സീറ്റു തര്‍ക്കത്തില്‍ അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ പി.ജെ. കുര്യന് മറുപടിയുമായി ഉമ്മന്‍ചാണ്ടി. രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതം. പാര്‍ട്ടി അധ്യക്ഷന് എല്ലാക്കാര്യവും വ്യകാതമായി അറിയാം അപ്പോള്‍ കാര്യങ്ങള്‍ കുര്യന് വ്യക്തമാകുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എംഎല്‍എമാര്‍ ആരുടേയോ ചട്ടുകമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തില്‍ യുവ എംഎല്‍എമാര്‍ തന്നെ മറുപടി പറയട്ടെ എന്നും ഉമ്മന്‍ചാണ്ടി. നിഷേധിച്ചാലും അദ്ദേഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഗൂഡാലോചനവാദത്തിന് ഹസനും ചെന്നിത്തലയും മറുപടി നല്‍കേണ്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.അതേ സമയം, ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്ന് സൂചന. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ്.

Loading...