രാജു കുന്നക്കാട്ട്
ഡബ്ലിൻ :ലൂക്കൻ മലയാളി ക്ലബ്ബിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റ്ംബർ 9 ശനി രാവിലെ 10 മുതൽ 4 വരെ പമേഴ്‌സ്‌ടൗൺ സെന്റ്‌ ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ചു നടത്തപ്പെടും.

അത്തപൂക്കളത്തോടെ ആരംഭിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങളും വടംവലിയും ഉച്ചക്ക്‌ മുൻപായി നടക്കും.ദമ്പതികൾക്കും വനിതകൾക്കുമായി രസകരമായ വിവിധ മത്സരങ്ങളും അരങ്ങേറും .

തുടർന്ന് ഓണസദ്യക്കു ശേഷം മാവേലി മന്നന് വരവേൽപ്പ് ,പുലികളി ,ചെണ്ടമേളം ,തിരുവാതിര ,വഞ്ചിപ്പാട്ട് ,നാടൻപാട്ട് ,ഓണ സംഗീത ശില്പം ,ഭരതനാട്യം ,കുച്ചിപ്പുടി ,മോഹിനിയാട്ടം ,കേരള നടനം തുടങ്ങി കേരള ത്തനിമ വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ കലാ പരിപാടികൾ ഓണാഘോഷത്തിന് വർണപ്പൊലിമയേകും.

വിവരങ്ങൾക്ക് :
ബിനോയ് കുടിയിരിക്കൽ (പ്രസിഡന്റ് (sad)‎0899565636
സണ്ണി ഇളംകുളത്ത് :‎0872746830
സോജൻ ആഡംസ്‌ടൗൺ :‎0879867063
ജിപ്സൺ ജോസ്‌:‎0831032701
തന്പി മത്തായി :‎0876925662


 

 
Loading...