സംസ്ഥാനത്ത് ഇത്തവണത്തെ ഓണാവധി പുനഃക്രമീകരിച്ചു. സംസ്ഥാനത്തെ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള പൊതുവിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (17/08/ 2018) മുതൽ അവധിയായിരിക്കും. ഓണാവധിയ്ക്ക് ശേഷം 29/08/2018 ആണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.

ഇത്തവണത്തെ അവധി പതിമൂന്നു ദിനങ്ങളിൽ കിട്ടുന്ന രീതിയിലാണ് നിലവിൽ തിട്ടപ്പെടുത്തിയിട്ടുള്ളത്. ഓണപ്പരീക്ഷകൾ മാറ്റി വച്ചിരുന്നു എന്ന വിവരം നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.

Loading...