അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും ഒഴിവാക്കാനാണ് പലരും ഓറല്‍ സെക്‌സിനു തിരഞ്ഞെടുക്കുന്നത് . കൗമാരക്കാരാണ് ഇത് കൂടുതലായും തിരഞ്ഞെടുക്കുന്നതെന്നു വേണമെങ്കിൽ പറയാം .18നും 24നും ഇടയില്‍ പ്രായമുള്ളവരെ മുൻ നിർത്തിയുള്ള പഠനത്തിൽ 70 ശതമാനം പേരും ഓറല്‍ സെക്‌സ് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി .

26 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പരിഗണിക്കുകയാണെങ്കില്‍ 26 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പു തന്നെ ഇത്തരത്തിലുള്ള ആനന്ദം അനുഭവിച്ചറഞ്ഞിട്ടുണ്ടാകും. എന്നാൽ ഇതേ പ്രായമുള്ള ആണ്‍കുട്ടികളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 24 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പ് ഓറല്‍ സെക്‌സിന്റെ രുചിയറിഞ്ഞിട്ടുണ്ടാകും.

ഓറല്‍ സെക്‌സിലൂടെ ലൈംഗികരോഗങ്ങള്‍ പകരില്ലെന്നത് മിഥ്യാധാരണയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഓറല്‍ സെക്‌സിലൂടെ പകരുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരേ ബോധവത്കരണ പരിപാടികള്‍ തന്നെ സംഘടിപ്പിക്കുന്നുണ്ട്.

Loading...